---
title: "വെള്ളമില്ല ബാരാപ്പോളിൽ വൈദ്യതി ഉൽപ്പാദനം നിലച്ചു: ഈ വർഷം ഉല്പാദനത്തിൽ നേരിയ കുറവ് "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184631/iritty"
published_at: "2024-02-15T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd9ddd7a0e9_IMG-20240215-WA0009.jpg"
keywords: []
---

# വെള്ളമില്ല ബാരാപ്പോളിൽ വൈദ്യതി ഉൽപ്പാദനം നിലച്ചു: ഈ വർഷം ഉല്പാദനത്തിൽ നേരിയ കുറവ് 

> **Lead Summary:** **ഇരിട്ടി** : ബാരാപ്പോൾ പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെ കനാലിലൂടെ വെള്ളമെത്തിച്ച് ബാരാപ്പോൾ ചെറുകിട വൈദ്യുത നിലയത്തിൽ നിന്നും വൈദ്യുതിി ഉൽപാദിപ്പിക്കുന്നത് പൂർണ്ണമായും നിലച്ചു . കണ്ണൂർ ജില്ലയിൽ കേരള കർണ്ണാടക അതിർത്തിയിൽ പാലത്തിൻകടവിൽ സ്ഥിതിചെയ്യുന്ന ബാരാപ്പോൾ ചെറുകിട വൈദ്യുത നിലയം കെഎസ്ഇബിയുടെ ലാഭകരമായി പ്രവർത്തിച്ചു വരുന്ന പദ്ധതികളിൽ ഒന്നാണ് .

## Article Content

**ഇരിട്ടി** : ബാരാപ്പോൾ പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെ കനാലിലൂടെ വെള്ളമെത്തിച്ച് ബാരാപ്പോൾ ചെറുകിട വൈദ്യുത നിലയത്തിൽ നിന്നും വൈദ്യുതിി ഉൽപാദിപ്പിക്കുന്നത് പൂർണ്ണമായും നിലച്ചു . കണ്ണൂർ ജില്ലയിൽ കേരള കർണ്ണാടക അതിർത്തിയിൽ പാലത്തിൻകടവിൽ സ്ഥിതിചെയ്യുന്ന ബാരാപ്പോൾ ചെറുകിട വൈദ്യുത നിലയം കെഎസ്ഇബിയുടെ ലാഭകരമായി പ്രവർത്തിച്ചു വരുന്ന പദ്ധതികളിൽ ഒന്നാണ് .

36 ദശലക്ഷം യൂണിറ്റ് ഉല്പാദന ലക്ഷ്യം കണക്കാക്കുന്ന പദ്ധതി കഴിഞ്ഞ വര്ഷം 43.27 ദശലക്ഷം യൂണിറ്റ് ഉത്പാദനം കൈവരിച്ചിരുന്നു . നടപ്പുവർഷത്തിൽ ഉല്പാദന ലക്ഷ്യത്തേക്കാൾ നേരിയ കുറവിൽ 35.07 ദശലക്ഷം യൂണിറ്റാണ് ഉത്പാദനം . കനാലിലെ ചോർച്ചയും അതേത്തുടർന്നുണ്ടായ നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടർന്ന് ഒരുമാസത്തോളം വൈകിയാണ് നിലയത്തിൽ നിന്നുള്ള ഉത്പാദനം ആരംഭിച്ചത് .

കാലാവസ്ഥയിൽ സംഭവിച്ച വ്യതിയാനവും നിലയത്തിൽ നിന്നുള്ള ഉത്പാദനം ലക്ഷ്യത്തിലും താഴേക്ക് പോകാൻ കാരണമായി എന്നാണ് അധികൃതർ പറയുന്നത് . നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന നിലയം മാവോയിസ്റ് ഭീക്ഷണിയുള്ള പ്രദേശം കൂടിയാണ് .

ഉയർന്ന പോലീസ് അധികാരികൾ പരിശോധന നടത്തി സുരക്ഷ വർധിപ്പിച്ചിരിക്കുന്ന പദ്ധതിയുടെ പ്രദേശങ്ങളിൽ നിരീക്ഷണ കാമറ ഉൾപ്പെടെ സ്ഥാപിച്ചിരുന്നു . പദ്ധതിയിലേക്കുള്ള പ്രവേശന കവാടത്തിൽ സംരക്ഷണ ഗേറ്റിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് . കനാലിന്റെ ചോർച്ച ഉള്ള ഭാഗങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം ഇനിയും പുറത്തുവന്നിട്ടില്ല . ഉത്പാദനം നേരിയ തോതിൽ കുറഞ്ഞെങ്കിലും പദ്ധതി ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184631/iritty)