---
title: "#Drug | ലഹരി വിമുക്ത നവകേരളം: ലഹരി വിരുദ്ധ പാർലമെന്റും അമ്മമാർക്കുള്ള ശാക്തീകരണ ക്ലാസ്സും "
english_title: "Anti-Drug Parliament "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184637/anti-drug-parliament"
published_at: "2024-02-15T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cda00528efc_IMG-20240215-WA0000.jpg"
keywords: []
---

# #Drug | ലഹരി വിമുക്ത നവകേരളം: ലഹരി വിരുദ്ധ പാർലമെന്റും അമ്മമാർക്കുള്ള ശാക്തീകരണ ക്ലാസ്സും 

> **Lead Summary:** **വയനാട്: **വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മുക്ത നവ കേരളത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പാർലമെന്റും അമ്മമാർക്കുള്ള ശാക്തീകരണ ക്ലാസ്സും സംഘടിപ്പിച്ചു. പനമരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.

## Article Content

**വയനാട്: **വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മുക്ത നവ കേരളത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പാർലമെന്റും അമ്മമാർക്കുള്ള ശാക്തീകരണ ക്ലാസ്സും സംഘടിപ്പിച്ചു. പനമരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.

പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പി.ടി.എ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ നിർവഹിക്കുന്ന കെ.ടി. സുബൈർ, ജി.എച്ച്.എസ്.എസ് പനമരം പ്രിൻസിപ്പാൾ രമേഷ് കുമാർ എം.കെ, ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, എസ്.എം.സി ചെയർമാൻ ഷിജു കെ.പി., എം.പി.ടി.എ പ്രസിഡന്റ് മുംതാസ് എന്നിവർ സംസാരിച്ചു. ഡി.ഇ.ഒ ശരചന്ദ്രൻ ആർ.കെ.എസ് സ്വാഗതവും ലഹരി മുക്ത നവകേരളം ജില്ലാ കോഡിനേറ്റർ ബിജിഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184637/anti-drug-parliament)