---
title: "#Budget | അതിദരിദ്രരില്ലാത്ത നഗരസഭ: പ്രഖ്യാപനവുമായി തലശ്ശേരി നഗരസഭ ബജറ്റ് "
english_title: "Thalassery Municipal Budget "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184709/thalassery-municipal-budget"
published_at: "2024-02-15T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdcdc389b0b_IMG-20240215-WA0011.jpg"
keywords: []
---

# #Budget | അതിദരിദ്രരില്ലാത്ത നഗരസഭ: പ്രഖ്യാപനവുമായി തലശ്ശേരി നഗരസഭ ബജറ്റ് 

> **Lead Summary:** **തലശ്ശേരി : **2025 ഓടെ തലശ്ശേരി അതി ദരിദ്രരില്ലാത്ത നഗരസഭയാക്കുമെന്ന പ്രഖ്യാപനവുമായി തലശ്ശേരി നഗരസഭജറ്റ് . 110, 9I, 47, 422 രൂപ വരവും 107, 20, 15, 896, രൂപ ചിലവും , 3,71, 31, 526 കണക്കാക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയ മാൻ വാഴയിൽ ശശി അവതരിപ്പിച്ചത്.

## Article Content

**തലശ്ശേരി : **2025 ഓടെ തലശ്ശേരി അതി ദരിദ്രരില്ലാത്ത നഗരസഭയാക്കുമെന്ന പ്രഖ്യാപനവുമായി തലശ്ശേരി നഗരസഭജറ്റ് . 110, 9I, 47, 422 രൂപ വരവും 107, 20, 15, 896, രൂപ ചിലവും , 3,71, 31, 526 കണക്കാക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയ മാൻ വാഴയിൽ ശശി അവതരിപ്പിച്ചത്.

ചരിത്ര നഗരിയായ തലശ്ശേരി പട്ടണത്തിൻ്റെ മുഖച്ഛായ മാറ്റാനുള്ള വിവിധ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തി.110, 9I, 47, 422 രൂപ വരവും 107, 20, 15, 896, രൂപ ചിലവും , 3,71, 31, 526 കണക്കാക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയ മാൻ വാഴയിൽ ശശി അവതരിപ്പിച്ചത്. 2025 ഓടെ അതിദരിദ്രർ ഇല്ലാത്ത നഗരസഭയായി മാറ്റുന്നതിൻ്റെ ഭാഗമായി അതിദരിദ്രർക്ക് ഭക്ഷണം നൽകുന്നതിനായ് 4 ലക്ഷം രൂപയും, വീടില്ലാത്ത അതിദരിദ്രർക്ക് സ്ഥലം വാങ്ങുന്നതിനായ് 27 ലക്ഷം രൂപയും വീട് വാസയോഗ്യമാക്കുന്നതിനായി മൂന്ന് ലക്ഷം രൂപയും ബജറ്റിൽ നീക്കി വെച്ചു.

ചാലിൽ ഗോപാൽ പേട്ടയിൽ ആധുനിക സംയോജിത ഫിഷ് ലാൻഡിംഗ് സെൻ്ററിന് 12 കോടി രൂപയും ലൈഫ് പദ്ധതിക്ക് നഗരസഭാവിഹിതമായി ഒരു കോടി 40ലക്ഷം രൂപയും പുന്നോലിൽ എസ്.സി ഫ്ലാറ്റ് നിർമ്മാണത്തിന് 80 ലക്ഷം രൂപയും വകയിരുത്തി. തലശ്ശേരിയിലെ ചരിത്ര സ്മാരകങ്ങളെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ കോർത്തിണക്കി കൊണ്ട് ടൂറിസം രംഗത്ത് പുത്തൻ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾക്ക് പുറമെ ധർമടത്ത് നിന്നും തലശ്ശേരി നഗരസഭയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പ്രവേശനകവാടം നിർമ്മിച്ച് ആകർഷകമാറ്റുന്നതിനായ് ഒരു ലക്ഷം രൂപയും വകയിരുത്തി. ബജറ്റ് അവതരണ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184709/thalassery-municipal-budget)