---
title: "#wayanad  | ആറാം ദിവസവും ഫലം കാണാനാകാതെ മിഷന്‍ ബേലൂര്‍ മഗ്ന"
english_title: "beloor magna wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184726/beloor-magna-wayanad"
published_at: "2024-02-15T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cde16246959_WhatsApp_Image_2024-02-15_at_3.28.17_PM.jpeg"
keywords: []
---

# #wayanad  | ആറാം ദിവസവും ഫലം കാണാനാകാതെ മിഷന്‍ ബേലൂര്‍ മഗ്ന

> **Lead Summary:** ** മാനന്തവാടി: **ആറാം ദിവസവും ഫലം കാണാനാകാതെ മിഷന്‍ ബേലൂര്‍ മഗ്ന. കാട്ടാന വനത്തിലൂടെ നിര്‍ത്താതെ നീങ്ങുന്നതും കുന്നിന്‍ചെരുവിലേക്ക് കയറുന്നതും ദൗത്യത്തിന് തിരിച്ചടിയാവുകയാണ്. മാനിവയല്‍ അമ്മക്കാവ് വനത്തിലാണ് നിലവില്‍ ബേലൂര്‍ മഗ്നയുള്ളത്. മറ്റൊരു മോഴയാനയോടൊപ്പമാണ് ബേലൂര്‍ മഗ്നയുടെ സഞ്ചാരം. കാട്ടാനയെ ട്രാക്ക് ചെയ്ത വനത്തില്‍ പുലിയുടെ സാന്നിധ്യമുള്ളതും ദൗത്യത്തിന് വെല്ലുവിളിയാണ്. ദൗത്യ സംഘം ഇന്നലെ രണ്ട് തവണ പുലിയുടെ മുന്നില്‍ പെട്ടിരുന്നു.

## Article Content

** മാനന്തവാടി: **ആറാം ദിവസവും ഫലം കാണാനാകാതെ മിഷന്‍ ബേലൂര്‍ മഗ്ന. കാട്ടാന വനത്തിലൂടെ നിര്‍ത്താതെ നീങ്ങുന്നതും കുന്നിന്‍ചെരുവിലേക്ക് കയറുന്നതും ദൗത്യത്തിന് തിരിച്ചടിയാവുകയാണ്. മാനിവയല്‍ അമ്മക്കാവ് വനത്തിലാണ് നിലവില്‍ ബേലൂര്‍ മഗ്നയുള്ളത്. മറ്റൊരു മോഴയാനയോടൊപ്പമാണ് ബേലൂര്‍ മഗ്നയുടെ സഞ്ചാരം. കാട്ടാനയെ ട്രാക്ക് ചെയ്ത വനത്തില്‍ പുലിയുടെ സാന്നിധ്യമുള്ളതും ദൗത്യത്തിന് വെല്ലുവിളിയാണ്. ദൗത്യ സംഘം ഇന്നലെ രണ്ട് തവണ പുലിയുടെ മുന്നില്‍ പെട്ടിരുന്നു.

ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിരുന്നു. എന്നിട്ടും ദൗത്യത്തിന് അനുകൂലമായ സാഹചര്യമുണ്ടായില്ല. ഇന്നലെയും രണ്ടു തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നു. എന്നാല്‍ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത്   ക്യാമ്പിംഗ് നടത്തി. ആനയെ പിടികൂടാത്തതില്‍ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്ന ഇടങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184726/beloor-magna-wayanad)