---
title: "#NGO |  കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം: കേരള എൻ.ജി.ഒ യൂണിയൻ"
english_title: " Kerala NGO Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184747/kerala-ngo-union"
published_at: "2024-02-15T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdf1a55cd08_WhatsApp_Image_2024-02-15_at_4.16.46_PM.jpeg"
keywords: []
---

# #NGO |  കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം: കേരള എൻ.ജി.ഒ യൂണിയൻ

> **Lead Summary:** **ഇരിട്ടി: **കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളി വർഗ്ഗം നടത്തുന്ന പോരാട്ടത്തിൽ മുഴുവൻ ജീവനക്കാരും അണിചേരണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 41-ാമത് വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി. ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഷാജി മാവില അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളി വർഗ്ഗം നടത്തുന്ന പോരാട്ടത്തിൽ മുഴുവൻ ജീവനക്കാരും അണിചേരണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 41-ാമത് വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി. ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഷാജി മാവില അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി പി.എ. ലെനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി കെ.പി. വിനോദൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജയരാജൻ കാരായി, കെ. രതീശൻ, ഏരിയ വൈസ് പ്രസിഡണ്ട് കെ.വി. സീമ എന്നിവർ പ്രസംഗിച്ചു.

പ്രസിഡണ്ടായി ഷാജി മാവിലയെയും വൈസ് പ്രസിഡണ്ട് മാരായി ഇ. പ്രിയരഞ്ജൻ, കെ.വി. സീമ എന്നിവരെയും സെക്രട്ടറിയായി വി. സൂരജിനെയും ജോയിൻ സെക്രട്ടറിമാരായി ബാബു എടച്ചേരി, എം. ഷിനോജ് എന്നിവരെയും ട്രഷററായി എം. മനോജിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184747/kerala-ngo-union)