---
title: "ചന്ദന മരം മോഷണം ; പ്രതി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184767/arrested"
published_at: "2024-02-15T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce03698c9d3_IMG-20240215-WA0052.jpg"
keywords: []
---

# ചന്ദന മരം മോഷണം ; പ്രതി പിടിയിൽ

> **Lead Summary:** **മട്ടന്നൂർ** : മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോളാരി കൊക്കയിൽ റോഡിൽ വെച്ച് പോലീസിനെ കണ്ട് ചന്ദന തടികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. മുഹമ്മദ്‌ റാഫി ആയിഷ വില്ല , തലമുണ്ട , കഞ്ഞിരോട് എന്നയാളാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം.

## Article Content

**മട്ടന്നൂർ** : മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോളാരി കൊക്കയിൽ റോഡിൽ വെച്ച് പോലീസിനെ കണ്ട് ചന്ദന തടികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. മുഹമ്മദ്‌ റാഫി ആയിഷ വില്ല , തലമുണ്ട , കഞ്ഞിരോട് എന്നയാളാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം.

ചന്ദന തടികൾ മുറിച്ച് സ്കൂട്ടറിൽ കടത്തുന്നതിനിടയിൽ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184767/arrested)