---
title: "യാത്രയ്ക്കിടെ ബൈക്കിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു"
english_title: "Bike fire "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184776/bike-fire"
published_at: "2024-02-15T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce15b7d1946_n58346327417080047121441f7d249e70c4d7c665962f4fa44808d3e6f4b578a6d2cd44ab081d0426c2bcc6.jpg"
keywords: []
---

# യാത്രയ്ക്കിടെ ബൈക്കിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

> **Lead Summary:** **മൂന്നാർ: **യാത്രയ്ക്കിടയില്‍ ബൈക്കിന് തീപിടിച്ച്‌ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കോഴിക്കോടു നിന്ന് എത്തിയ മൂന്നാറില്‍ എത്തിയ വിനോദസഞ്ചാരികളാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മൂന്നാര്‍ ടൗണിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കോഴിക്കോട് നിന്നും എത്തിയ വിനോദസഞ്ചാരികളാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.

## Article Content

**മൂന്നാർ: **യാത്രയ്ക്കിടയില്‍ ബൈക്കിന് തീപിടിച്ച്‌ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കോഴിക്കോടു നിന്ന് എത്തിയ മൂന്നാറില്‍ എത്തിയ വിനോദസഞ്ചാരികളാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മൂന്നാര്‍ ടൗണിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കോഴിക്കോട് നിന്നും എത്തിയ വിനോദസഞ്ചാരികളാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.

ബൈക്കിനു മുന്നില്‍ തീ പടരുന്നതു കണ്ട വഴിയോര കച്ചവടക്കാരന്‍ ബഹളം വച്ച്‌ ബൈക്ക് നിര്‍ത്തിക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ഇറങ്ങി മാറുകയും ചെയ്തു. യാത്രക്കാര്‍ മാറിയതോടെ ബൈക്കിലെ പെട്രോള്‍ ടാങ്കിനു സമീപം തീ ആളിപ്പടരുകയും ചെയ്തു.

അവിടെയുണ്ടായിരുന്ന കച്ചവടക്കാരും നാട്ടുകാരും കടകളില്‍ സൂക്ഷിച്ചിരുന്ന വെള്ളവുമായി എത്തി തീയണക്കുകയായിരുന്നു. തീ പടര്‍ന്നത് എങ്ങനെയെന്ന് വ്യക്തമായില്ലെങ്കിലും വലിയ അത്യാഹിതത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് യാത്രക്കാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184776/bike-fire)