---
title: "മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികള്‍ പ്രഖ്യാപിച്ചു"
english_title: "Trophy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184778/trophy"
published_at: "2024-02-15T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce171a7142b_n58345945617080049554334185297f0a4b0ce4e9c295b567a03ab2f5ff1af106a9350e7e20aa98b66c990e.jpg"
keywords: []
---

# മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികള്‍ പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരമാണു ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്. (50 ലക്ഷം രൂപ). രണ്ടാം സ്ഥാനം കൊല്ലത്തിനു ലഭിച്ചു. (40 ലക്ഷം രൂപ). ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം നീലേശ്വരം (കാസർകോട്), പെരുമ്ബടപ്പ്‌ (മലപ്പുറം), വൈക്കം (കോട്ടയം) എന്നിവ പങ്കിട്ടു. ഒന്നാം സ്ഥാനത്തേക്കുള്ള അവാർഡ് തുകയായ 40 ലക്ഷം രൂപയും ഇവർ പങ്കിടും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഒഴിവാക്കി.

## Article Content

**തിരുവനന്തപുരം: **മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരമാണു ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്. (50 ലക്ഷം രൂപ). രണ്ടാം സ്ഥാനം കൊല്ലത്തിനു ലഭിച്ചു. (40 ലക്ഷം രൂപ). ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം നീലേശ്വരം (കാസർകോട്), പെരുമ്ബടപ്പ്‌ (മലപ്പുറം), വൈക്കം (കോട്ടയം) എന്നിവ പങ്കിട്ടു. ഒന്നാം സ്ഥാനത്തേക്കുള്ള അവാർഡ് തുകയായ 40 ലക്ഷം രൂപയും ഇവർ പങ്കിടും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഒഴിവാക്കി.

ഗ്രാമപ്പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം കാസർകോട് ജില്ലയിലെ വലിയപറമ്ബ നേടി. മുട്ടാർ (ആലപ്പുഴ ജില്ല), മരങ്ങാട്ടുപിള്ളി (കോട്ടയം) എന്നിവയ്ക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്ന ക്രമത്തിലാണ് അവാർഡ് തുക.

നഗരസഭകളില്‍ ഒന്നാം സ്ഥാനം ഗുരുവായൂരിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ വടക്കാഞ്ചേരി, ആന്തൂർ എന്നിവയ്ക്കാണ്. 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിലാണ് അവാർഡ് തുക. കോർപറേഷനുകളില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം നേടി (50 ലക്ഷം രൂപ). ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപ്പഞ്ചായത്തുകള്‍ക്ക്‌ യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാർഡ്‌ തുകയും സ്വരാജ്‌ ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. കണ്ണൂർ ജില്ലയില്‍ 2 ഗ്രാമ പഞ്ചായത്തുകള്‍ തുല്യ സ്കോർ നേടി രണ്ടാം സ്ഥാനത്തെത്തിയതിനാല്‍ അവാർഡ്‌ തുക വീതിച്ചു നല്‍കും.

സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിനു പുറമേ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം, മാലിന്യസംസ്കരണം തുടങ്ങിയവയും സ്വരാജ് ട്രോഫി നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നതായി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. വിവിധ വിഷയങ്ങളിലെ മികവ് പരിഗണിച്ച്‌, ഓരോ വിഭാഗത്തിലും മാർക്ക് രേഖപ്പെടുത്തിയാണു വിദഗ്ധ സമിതി അവാർഡ് നിർണയിച്ചതെന്നും മന്ത്രി അറിയിച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള മഹാത്മാ പുരസ്കാരവും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ മികവ് പരിഗണിച്ച്‌ നഗരസഭകള്‍ക്കും കോർപറേഷനുകള്‍ക്കുമുള്ള മഹാത്മാ അയ്യങ്കാളി പുരസ്കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മികവിനുള്ള സംസ്ഥാനതല മഹാത്മാ പുരസ്കാരങ്ങള്‍:

ബ്ലോക്ക് പഞ്ചായത്ത്- 1. പെരുങ്കടവിള (തിരുവനന്തപുരം), 2. അട്ടപ്പാടി (പാലക്കാട്), 3. കഞ്ഞിക്കുഴി (ആലപ്പുഴ). ബ്ലോക്ക് പഞ്ചായത്ത്: 1. വെള്ളറട (തിരുവനന്തപുരം), 2. എടപ്പാള്‍ (മലപ്പുറം), 3. കള്ളിക്കാട് (തിരുവനന്തപുരം), 4. പുത്തൂർ (പാലക്കാട്). നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ മികവിനുള്ള സംസ്ഥാനതല മഹാത്മാ അയ്യങ്കാളി പുരസ്കാരങ്ങള്‍: കോർപറേഷൻ-കൊല്ലം, നഗരസഭ: വടക്കാഞ്ചേരി (തൃശൂർ), വൈക്കം (കോട്ടയം).

സ്വരാജ് ട്രോഫി ജില്ലാതല പുരസ്കാരങ്ങള്‍ ജില്ല, സ്ഥാനം, ഗ്രാമപ്പഞ്ചായത്ത് എന്ന ക്രമത്തില്‍

തിരുവനന്തപുരം: 1. ഉഴമലയ്ക്കല്‍, 2. മംഗലപുരം. കൊല്ലം: 1. ശാസ്താംകോട്ട, 2. കുന്നത്തൂർ. പത്തനംതിട്ട: 1. അരുവാപ്പുലം, 2. പന്തളം തെക്കേക്കര. ആലപ്പുഴ: 1. പുന്നപ്ര സൗത്ത്, 2. വീയപുരം. കോട്ടയം: 1. തിരുവാർപ്പ്, 2. വെളിയന്നൂർ. ഇടുക്കി: 1. ചക്കുപള്ളം, 2. ഉടുമ്ബന്നൂർ. എറണാകുളം: 1. പാലക്കുഴ, 2. മണീട്. തൃശൂർ: 1. എളവള്ളി, 2. മറ്റത്തൂർ. പാലക്കാട്: 1. വെള്ളിനേഴി, 2. കൊടുവായൂർ. മലപ്പുറം: 1. എടപ്പാള്‍, 2. ആനക്കയം. കോഴിക്കോട്: 1. ചേമഞ്ചേരി, 2. പെരുമണ്ണ. വയനാട്: 1. മീനങ്ങാടി, 2. തരിയോട്. കണ്ണൂർ: 1. കതിരൂർ, 2. കരിവെള്ളൂർ പെരളം, 2. പെരിങ്ങോം വയക്കര. കാസർകോട്: 1. ചെറുവത്തൂർ, 2. ബേഡഡുക്ക.

മഹാത്മാ ജില്ലാതല പുരസ്കാരങ്ങള്‍ ജില്ല, സ്ഥാനം, ഗ്രാമപ്പഞ്ചായത്ത് എന്ന ക്രമത്തില്‍

തിരുവനന്തപുരം: 1. അമ്ബൂരി, 2. അണ്ടൂർക്കോണം. കൊല്ലം: 1. മയ്യനാട്, 2. ഓച്ചിറ. പത്തനംതിട്ട: 1. മൈലപ്ര, 1. കൊടുമണ്‍, 2. ഓമല്ലൂർ. ആലപ്പുഴ: 1. കഞ്ഞിക്കുഴി, 2. മുട്ടാർ. കോട്ടയം: 1. മറവൻതുരുത്ത്, 2. തലയാഴം. ഇടുക്കി: 1. രാജകുമാരി, 2. ഇടമലക്കുടി. എറണാകുളം: 1. കരുമാലൂർ, 2. പള്ളിപ്പുറം. തൃശൂർ: 1. അതിരപ്പള്ളി, 2. കാട്ടകാമ്ബാല്‍. പാലക്കാട്: 1. ഷോളയൂർ, 2. അഗളി. മലപ്പുറം: 1. ആതവനാട്, 2. കണ്ണമംഗലം. കോഴിക്കോട്: 1. മൂടാടി, 2. ചെറുവണ്ണൂർ. വയനാട്: 1. എടവക, 2. വേങ്ങപ്പുള്ളി. കണ്ണൂർ: 1. അഞ്ചരക്കണ്ടി, 2. ഉളിക്കല്‍. കാസർകോട്: 1. മടിക്കൈ, 2. പനത്തടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184778/trophy)