---
title: "പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്: 27 ന് തലസ്ഥാനത്ത്"
english_title: "Prime-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184781/prime-minister"
published_at: "2024-02-15T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce1830b8438_n58348113217080053607672e6fc0cbae05069b82371230dbfb038e06ed8ea3a7d3c7e8659524a66eff1be2.jpg"
keywords: []
---

# പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്: 27 ന് തലസ്ഥാനത്ത്

> **Lead Summary:** **തിരുവനന്തപുരം:** പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത്.

## Article Content

**തിരുവനന്തപുരം:** പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത്.

സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.‌ വാർത്താ സമ്മേളനത്തിലൂടെ കെ സുരേന്ദ്രൻ തന്നെയാണ് വിവരം അറിയിച്ചത്. സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. മറ്റ് ചില ഔദ്യോഗിക പരിപാടിയില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനിയിട്ടില്ല. നേരത്തെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184781/prime-minister)