---
title: "കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു"
english_title: "Cbi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184791/cbi"
published_at: "2024-02-15T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce1f3d658a0_n5834866001708007080942317de628c627fbab7700dee251775391a49b4961f5b1647257521cb964033032.jpg"
keywords: []
---

# കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം:** തിരുവല്ലം പോലീസിന്‍റെ കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം നല്‍കി. സിബിഐ തിരുവനന്തപുരം യൂണിറ്റ് സിജെഎം കോടതിയിലാണ് റിപ്പോർട്ട് നല്‍കിയത്.

## Article Content

**തിരുവനന്തപുരം:** തിരുവല്ലം പോലീസിന്‍റെ കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം നല്‍കി. സിബിഐ തിരുവനന്തപുരം യൂണിറ്റ് സിജെഎം കോടതിയിലാണ് റിപ്പോർട്ട് നല്‍കിയത്.

തിരുവല്ലം എസ്‌എച്ച്‌ഒ ആയിരുന്ന സുരേഷ് വി.നായർ, എസ്‌ഐമാരായ വിപിൻ പ്രകാശ്, സജികുമാർ, ഹോം ഗാർഡ് വിനു എന്നിവർക്കെതിരാണ് കുറ്റപത്രം നല്‍കിയത്. 2022 ഫെബ്രുവരി 28നാണ് ദമ്ബതികളെ ആക്രമിച്ച കേസില്‍ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ചത്.

മർദനം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184791/cbi)