---
title: "കൊട്ടിയൂരിലെ കടുവ വിഷയത്തിൽ കേസെടുത്ത നടപടി പ്രതിഷേധാർഹം, പ്രദേശവാസികൾക്ക് വേണ്ട നിയമപരിരക്ഷകൾ നൽകുമെന്ന് കിഫ"
english_title: "Kifa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184811/kifa"
published_at: "2024-02-15T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce29750570d_KIFA_Logo_Rectangle-1-1.png"
keywords: []
---

# കൊട്ടിയൂരിലെ കടുവ വിഷയത്തിൽ കേസെടുത്ത നടപടി പ്രതിഷേധാർഹം, പ്രദേശവാസികൾക്ക് വേണ്ട നിയമപരിരക്ഷകൾ നൽകുമെന്ന് കിഫ

> **Lead Summary:** **കൊട്ടിയൂർ: **പന്നിയാംമലയിൽ നിന്ന് മയക്ക് വെടി വച്ച് പിടികൂടിയ കടുവ ചത്ത വിഷയത്തിൽ പ്രദേശവാസികളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം തികച്ചും പ്രതിഷേധാർഹമാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ പ്രസ്താവിച്ചു. കടുവയെ പിടികൂടിയ സമയത്ത് നടത്തിയ പരിശോധനയിൽ കടുവ പൂർണ്ണ ആരോഗ്യവാൻ ആണെന്നും അതുകൊണ്ട് ഏറ്റവും അടുത്ത വന്യജീവി സങ്കേതത്തിൽ തുറന്നു വിടുമെന്നും ഡി എഫ് ഓ കാർത്തിക് ദൃശ്യമാധ്യമങ്ങളോട് പറഞ്ഞിരുന്നു.

## Article Content

**കൊട്ടിയൂർ: **പന്നിയാംമലയിൽ നിന്ന് മയക്ക് വെടി വച്ച് പിടികൂടിയ കടുവ ചത്ത വിഷയത്തിൽ പ്രദേശവാസികളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം തികച്ചും പ്രതിഷേധാർഹമാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ പ്രസ്താവിച്ചു. കടുവയെ പിടികൂടിയ സമയത്ത് നടത്തിയ പരിശോധനയിൽ കടുവ പൂർണ്ണ ആരോഗ്യവാൻ ആണെന്നും അതുകൊണ്ട് ഏറ്റവും അടുത്ത വന്യജീവി സങ്കേതത്തിൽ തുറന്നു വിടുമെന്നും ഡി എഫ് ഓ കാർത്തിക് ദൃശ്യമാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പിന്നീട് ജനങ്ങളുടെയും, ജനപ്രതിനിധികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് കടുവയുടെ ഉളി പല്ല് നഷ്ടപ്പെട്ടതിനാൽ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുമെന്നും അറിയിച്ചിരുന്നു. മയക്കം വിട്ട് ഉണർന്ന പൂർണ്ണ ആരോഗ്യവാനായ കടുവയെയാണ് കൊട്ടിയൂരിൽ നിന്നും കൊണ്ടുപോയത്. എന്നാൽ വഴിയിൽ വച്ച് കടുവ ചത്തതിനു ശേഷം സ്വന്തം മുഖം രക്ഷിക്കാൻ കേസെടുത്ത നടപടി തികച്ചും പ്രതിഷേധാർഹമാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കടുവ ചത്തത് ആന്തരികാവയവങ്ങളിലെ അണുബാധ മൂലമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാൽ കർഷകരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും, ഈ വിഷയത്തിൽ എല്ലാവിധ നിയമ പരിരക്ഷകളും കിഫ നൽകുമെന്നും, വനംവകുപ്പിന്റെ ഈ നടപടിക്കെതിരെ വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 6 മണിക്ക് നീണ്ടുനോക്കി ടൗണിൽ നിന്ന് കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തുമെന്നും കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184811/kifa)