---
title: "കടമെടുപ്പ് പരിധി: കേന്ദ്രവുമായുള്ള ചർച്ചയിൽ തീരുമാനമായില്ല; പോസിറ്റീവായ ഒന്നുമില്ലെന്ന് മന്ത്രി ബാലഗോപാൽ"
english_title: "Knbalagopal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184848/knbalagopal"
published_at: "2024-02-16T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ceb3195f606_images_(3)_(4).jpeg"
keywords: []
---

# കടമെടുപ്പ് പരിധി: കേന്ദ്രവുമായുള്ള ചർച്ചയിൽ തീരുമാനമായില്ല; പോസിറ്റീവായ ഒന്നുമില്ലെന്ന് മന്ത്രി ബാലഗോപാൽ

> **Lead Summary:** **ഡൽഹി** : കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ കേന്ദ്രവും കേരള സർക്കാരും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയിൽ പോസിറ്റീവായ ഒന്നും ഉണ്ടായില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സുപ്രീംകോടതിയിൽ കേരളം നൽകിയ കേസ് നിലനിൽക്കുന്ന സാഹചര്യത്തത്തിൽ ചില കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രയാസമാണെന്ന് കേന്ദ്രം അറിയിച്ചു.

## Article Content

**ഡൽഹി** : കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ കേന്ദ്രവും കേരള സർക്കാരും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയിൽ പോസിറ്റീവായ ഒന്നും ഉണ്ടായില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സുപ്രീംകോടതിയിൽ കേരളം നൽകിയ കേസ് നിലനിൽക്കുന്ന സാഹചര്യത്തത്തിൽ ചില കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രയാസമാണെന്ന് കേന്ദ്രം അറിയിച്ചു.

കണക്കുകൾ സംബന്ധിച്ച വിഷയത്തിൽ സെക്രട്ടറിതല ചർച്ച നടത്താൻ തീരുമാനമായെന്നും ഇത് ഉടൻ ഉണ്ടാകുമെന്നും ബാലഗോപാൽ വ്യക്തമാക്കി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി ഫയൽചെയ്തിരുന്നു. ഈ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രശ്നപരിഹാരത്തിന് ചർച്ചനടത്താൻ കേരളത്തോടും കേന്ദ്രത്തോടും നിർദേശിച്ചത്. എന്നാൽ, കേരളം സ്യൂട്ട് ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ പല ആവശ്യങ്ങളും ഈഘട്ടത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

നികുതി ഇനത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിന് നൽകാനുള്ള തുക സംബന്ധിച്ചുള്ള തർക്കമാണ് സെക്രട്ടറി തലത്തിൽ ചർച്ചചെയ്യുക. ചർച്ചയുടെ വിശദാംശങ്ങൾ ഇരു സർക്കാരുകളും തിങ്കളാഴ്ച്ച സുപ്രീംകോടതിയെ അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184848/knbalagopal)