---
title: "രാ​​ജ്യ​​ത്തു പ്ര​​തി​​ദി​​ന കോ​​വി​​ഡ് കേ​​സു​​ക​​ൾ പ​​തി​​നാ​​യി​​രം ക​​ട​​ന്ന​​തോ​​ടെ ക​​ർ​​ശ​​ന ജാ​​ഗ്ര​​ത വേ​​ണ​​മെ​​ന്നു കേ​​ന്ദ്രസ​​ർ​​ക്കാ​​ർ"
english_title: "Chance to spread covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18488/chance-to-spread-covid"
published_at: "2021-12-31T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ce6a8a89450_images - 2021-12-31T075713.184.jpeg"
keywords: []
---

# രാ​​ജ്യ​​ത്തു പ്ര​​തി​​ദി​​ന കോ​​വി​​ഡ് കേ​​സു​​ക​​ൾ പ​​തി​​നാ​​യി​​രം ക​​ട​​ന്ന​​തോ​​ടെ ക​​ർ​​ശ​​ന ജാ​​ഗ്ര​​ത വേ​​ണ​​മെ​​ന്നു കേ​​ന്ദ്രസ​​ർ​​ക്കാ​​ർ

> **Lead Summary:** ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തു പ്ര​​തി​​ദി​​ന കോ​​വി​​ഡ് കേ​​സു​​ക​​ൾ പ​​തി​​നാ​​യി​​രം ക​​ട​​ന്ന​​തോ​​ടെ ക​​ർ​​ശ​​ന ജാ​​ഗ്ര​​ത വേ​​ണ​​മെ​​ന്നു കേ​​ന്ദ്രസ​​ർ​​ക്കാ​​ർ. ക​​രു​​ത​​ൽ ഡോ​​സ് വാ​​ക്സി​​ൻ ഏ​​താ​​യി​​രി​​ക്ക​​ണം എ​​ന്ന കാ​​ര്യ​​ത്തി​​ൽ ച​​ർ​​ച്ച തു​​ട​​രു​​ക​​യാ​​ണ്.

## Article Content

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തു പ്ര​​തി​​ദി​​ന കോ​​വി​​ഡ് കേ​​സു​​ക​​ൾ പ​​തി​​നാ​​യി​​രം ക​​ട​​ന്ന​​തോ​​ടെ ക​​ർ​​ശ​​ന ജാ​​ഗ്ര​​ത വേ​​ണ​​മെ​​ന്നു കേ​​ന്ദ്രസ​​ർ​​ക്കാ​​ർ. ക​​രു​​ത​​ൽ ഡോ​​സ് വാ​​ക്സി​​ൻ ഏ​​താ​​യി​​രി​​ക്ക​​ണം എ​​ന്ന കാ​​ര്യ​​ത്തി​​ൽ ച​​ർ​​ച്ച തു​​ട​​രു​​ക​​യാ​​ണ്.

നി​​ല​​വി​​ലു​​ള്ള വാ​​ക്സി​​ൻ വേ​​ണോ പു​​തി​​യൊ​​രു വാ​​ക്സി​​ൻ ന​​ൽ​​ക​​ണോ എ​​ന്ന​​ത് പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്.ക​​രു​​ത​​ൽ ഡോ​​സ് മു​ന്പു സ്വീ​​ക​​രി​​ച്ച വാ​​ക്സി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണോ അ​​തോ മി​​ശ്രി​​ത വാ​​ക്സി​​നാ​​ണോ എ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം ജ​​നു​​വ​​രി പ​​ത്തി​​നു മു​​ന്പു ന​​ൽ​​കു​​മെ​​ന്ന് ഐ​​സി​​എം​​ആ​​ർ മേ​​ധാ​​വി ഡോ. ​​ബ​​ൽ​​റാം ഭാ​​ർ​​ഗ​​വ പ​​റ​​ഞ്ഞു.

60 വ​​യ​​സി​​നു മു​​ക​​ളി​​ലു​ള്ള അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്കു ക​​രു​​ത​​ൽ ഡോ​​സി​​നു​​ള്ള മു​​ന്ന​​റി​​യി​​പ്പ് ജ​​നു​​വ​​രി പ​​ത്തു മു​​ത​​ൽ എ​​സ്എം​​എ​​സ് മു​​ഖേ​​ന ല​​ഭി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18488/chance-to-spread-covid)