---
title: "താലപ്പൊലി ഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184926/kelakam"
published_at: "2024-02-16T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cef2d9117b5_Screenshot_20240216-105837_WhatsApp.jpg"
keywords: []
---

# താലപ്പൊലി ഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: മൂർച്ചിലക്കാട് മഹാദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെയും പ്രതിഷ്ഠ വാർഷികത്തിന്റെയും ഭാഗമായി വിവിധ മേഖലകളിൽ നിന്നും വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര സംഘടിപ്പിച്ചു.

## Article Content

**കേളകം**: മൂർച്ചിലക്കാട് മഹാദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെയും പ്രതിഷ്ഠ വാർഷികത്തിന്റെയും ഭാഗമായി വിവിധ മേഖലകളിൽ നിന്നും വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര സംഘടിപ്പിച്ചു.

ആയിരക്കണക്കിന് ആളുകളാണ് വിവിധ മേഖലകളിൽ നിന്നും താലപ്പൊലി കുംഭകുട ഘോഷയാത്രയ്ക്ക് പങ്കുചേർന്നത്. ഫെബ്രുവരി 13 മുതൽ 19 വരെയാണ് കുംഭ ഭരണി മഹോത്സവം പ്രതിഷ്ഠ വാർഷികവും സംഘടിപ്പിക്കുന്നത് . ഇന്ന് വൈകുന്നേരം 7.30 ന് കല്യാണി സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ നടക്കും. 17-ന് ശനിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് സാംസ്കാരിക സമ്മേളനം എസ്എന്‍ഡിപി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ വി അജി ഉദ്ഘാടനംചെയ്യും. ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും.

രാത്രി ഒമ്പതിന് ആർഷഭാരതം ഡ്രാമാ സ്കോപ്പ് നാടകം നടക്കും.18ാം തീയതി പള്ളിവേട്ടയും, പ്രതിഷ്ട വാർഷികവും നടക്കും. 19-ന്ന്  ക്ഷേത്രോത്സവം സമാപിക്കും. 26-ന് പൊങ്കാല മഹോൽസവം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184926/kelakam)