---
title: "സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184940/accidentaldeath"
published_at: "2024-02-16T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cef77ac16ff_Screenshot_20240216-111701_Samsung_Internet.jpg"
keywords: []
---

# സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **പത്തനംതിട്ട**: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികള്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം.

## Article Content

**പത്തനംതിട്ട**: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികള്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം.

കൊടുമുടി തെക്കേക്കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തില്‍ അജുവിന്റെ   ഭാര്യയാണ് അനിത. ആകാശ് (15), അശ്വിന്‍ (12), പുതുപ്പറമ്പില്‍ വിജി (16), മരണപ്പെട്ട അനിതയുടെ മകന്‍ ആള്‍ട്രിന്‍ (15) എന്നിവരാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍. ഇവര്‍ 4 പേരും ചിറ്റാര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184940/accidentaldeath)