---
title: "ജനുവരി ഒന്നുമുതൽ പാദരക്ഷകൾക്കും വിലകൂടും"
english_title: "Will increase chappal price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18496/will-increase-chappal-price"
published_at: "2021-12-31T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ce844c3219c_images - 2021-12-31T094704.864.jpeg"
keywords: []
---

# ജനുവരി ഒന്നുമുതൽ പാദരക്ഷകൾക്കും വിലകൂടും

> **Lead Summary:** ചരക്കു സേവന നികുതി പരിഷ്കരണത്തിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ പാദരക്ഷകൾക്കും വിലകൂടും. നിലവിൽ അഞ്ചു ശതമാനം ജിഎസ്‌ടി നൽകിയിരുന്ന പാദരക്ഷകൾക്ക് ഇനി മുതൽ 12 ശതമാനം നികുതി നൽകണം.

## Article Content

ചരക്കു സേവന നികുതി പരിഷ്കരണത്തിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ പാദരക്ഷകൾക്കും വിലകൂടും. നിലവിൽ അഞ്ചു ശതമാനം ജിഎസ്‌ടി നൽകിയിരുന്ന പാദരക്ഷകൾക്ക് ഇനി മുതൽ 12 ശതമാനം നികുതി നൽകണം.

ഇന്ധന വില വർധനവും പാദരക്ഷ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത ഉല്പന്നങ്ങളുടെ വിലക്കയറ്റവും നിമിത്തം 25-30 ശതമാനത്തിലേറെ വില വർധനവ് ചെരുപ്പ് നിർമ്മാതാക്കൾ ഇതിനകം വരുത്തിയിട്ടുണ്ട്. അതിനിടെ ജിഎസ് ടി 12 ശതമാനമായി ഉയരുന്നതോടെ വീണ്ടും ഈ മേഖലയിൽ വലിയ വില വർധനവുണ്ടാകും. സംസ്ഥാനത്തുമാത്രം 40,000 ലേറെ ചെറുതും വലുതുമായ വ്യാപാരികളാണ് ഉള്ളത്.

കോവിഡ് കാലയളവിൽ ഒട്ടേറെ ചെരുപ്പ് കടകൾ സാമ്പത്തിക പ്രയാസം മൂലം കച്ചവടം അവസാനിപ്പിക്കുകയുണ്ടായി. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികൾ ഏകദേശം രണ്ടുലക്ഷത്തോളം വരും. കൂടാതെ ചെരുപ്പുകളും ബാഗുകളും പേഴ്സും ബെൽറ്റും നിർമ്മിക്കുന്നചെറുകിട കുടിൽ വ്യവസായ യൂണിറ്റുകളും ഈ മേഖലയെ ആശ്രയിക്കുന്ന ലക്ഷണക്കിന് പേരുടെ തൊഴിലും വില വർധനവ് മൂലം പ്രതിസന്ധിയിലാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18496/will-increase-chappal-price)