---
title: "#kelakam | രാജ്യപുരസ്കാർ നേടിയ കുട്ടികളെ ആദരിച്ചു"
english_title: "Children who won Rajya Puraskar were honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184971/children-who-won-rajya-puraskar-were-honored"
published_at: "2024-02-16T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf084744f6e_WhatsApp_Image_2024-02-16_at_12.24.51_PM.jpeg"
keywords: []
---

# #kelakam | രാജ്യപുരസ്കാർ നേടിയ കുട്ടികളെ ആദരിച്ചു

> **Lead Summary:** **കേളകം: **ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാനതല അംഗീകാരമായ രാജ്യപുരസ്കാർ നേടിയ കേളകം സെന്‍റ് തോമസ് ഹൈസ്കൂളിലെ കേഡറ്റുകളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

## Article Content

**കേളകം: **ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാനതല അംഗീകാരമായ രാജ്യപുരസ്കാർ നേടിയ കേളകം സെന്‍റ് തോമസ് ഹൈസ്കൂളിലെ കേഡറ്റുകളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. ഗൈഡ്ക്യാപ്റ്റന്‍ റീന ഇരുപ്പക്കാട്ട് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്കൗട്ട് മാസ്റ്റര്‍മാരായ ടൈറ്റസ് പി സി സ്വാഗതവും നൈസ് മോന്‍ നന്ദിയും പറഞ്ഞു. 33 കുട്ടികള്‍ക്കാണ് രാജ്യപുരസ്കാര്‍ പുരസ്കാരം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184971/children-who-won-rajya-puraskar-were-honored)