---
title: " #trivandrum | തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി "
english_title: "trivandrum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184985/trivandrum"
published_at: "2024-02-16T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf0ffaca80b_WhatsApp_Image_2024-02-16_at_12.54.02_PM.jpeg"
keywords: []
---

#  #trivandrum | തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി 

> **Lead Summary:** **തിരുവനന്തപുരം:** കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. വി മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലും മത്സരിക്കും. ഇരുവര്‍ക്കും രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല. ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷം ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി മുരളീധരന്റെയും കര്‍ണാടകയില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട രാജീവ് ചന്ദ്രശേഖറിന്റെയും കാലാവധി മെയ് മാസത്തോടെ അവസാനിക്കും.

## Article Content

**തിരുവനന്തപുരം:** കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. വി മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലും മത്സരിക്കും. ഇരുവര്‍ക്കും രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല. ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷം ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി മുരളീധരന്റെയും കര്‍ണാടകയില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട രാജീവ് ചന്ദ്രശേഖറിന്റെയും കാലാവധി മെയ് മാസത്തോടെ അവസാനിക്കും.

ഇരുവര്‍ക്കും രാജ്യസഭയില്‍ രണ്ടാമൂഴമില്ല. ഇവരുള്‍പ്പെടെ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്ക് രാജ്യസഭ സീറ്റ് നല്‍കിയിട്ടില്ല പകരം ലോക്‌സഭയില്‍ മത്സരിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്ന് ദേശീയ നേതൃത്വം സൂചന നല്‍കിയിരുന്നു. അത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാകുമെന്ന് ഉറപ്പായി. വി മുരളീധരന്‍ ആറ്റിങ്ങലില്‍ നിന്ന് മത്സരിക്കും. തൃശ്ശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

ജയിക്കുന്നവര്‍ക്ക് കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദവിയെന്ന മനോഹര വാഗ്ദാനവും ഇവര്‍ക്ക് മുന്നിലുണ്ട്. അതേസമയം പത്തനംതിട്ടയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കൊല്ലത്ത് കുമ്മനം രാജശേഖരനും കാസര്‍കോട് പി കെ കൃഷ്ണദാസും മത്സരിക്കുമെന്നാണ് സൂചന. കോഴിക്കോട് എം ടി രമേശും ശോഭ സുരേന്ദ്രനും പരിഗണനയിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184985/trivandrum)