---
title: "#PadmaShri | സ്റ്റേജ് വർക്കേഴ്സ് യൂണിയൻ പദ്മശ്രീ പുരസ്കാര ജേതാക്കളെ ആദരിച്ചു "
english_title: "The Stage Workers Union "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185019/the-stage-workers-union"
published_at: "2024-02-16T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf2c088adc3_IMG_20240216_150133.jpg"
keywords: []
---

# #PadmaShri | സ്റ്റേജ് വർക്കേഴ്സ് യൂണിയൻ പദ്മശ്രീ പുരസ്കാര ജേതാക്കളെ ആദരിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ പദ്മശ്രീ പുരസ്കാര ജേതാക്കളായ കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ തെയ്യം കലാകാരൻ ഇ.പി. നാരായണപ്പെരുവണ്ണാൻ എന്നിവരെ ആദരിച്ചു. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. കോടലൂർ ഇ.എം.എസ് സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ പദ്മശ്രീ പുരസ്കാര ജേതാക്കളായ കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ തെയ്യം കലാകാരൻ ഇ.പി. നാരായണപ്പെരുവണ്ണാൻ എന്നിവരെ ആദരിച്ചു. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. കോടലൂർ ഇ.എം.എസ് സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു.

ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉപഹാര വിതരണം നടത്തി എം. ചന്ദ്രൻ, പവിത്രൻ സ്വരലയ, ഗിരീഷ് പൂക്കോത്ത്, രാജേഷ് കീഴാറ്റൂർ, സുമ മോഹൻ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് പൂമംഗലത്തിന്റെ നേതൃത്വത്തിൽ കോടല്ലൂർ കലാകുടുംബം അവതരിപ്പിച്ച സംഗീത സായാഹ്നവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185019/the-stage-workers-union)