---
title: "ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185071/iritty"
published_at: "2024-02-16T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf65757af16_IMG-20240216-WA0001.jpg"
keywords: []
---

# ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു 

> **Lead Summary:** **ഇരിട്ടി: **കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കീഴൂർ കുന്ന് അംഗൻവാടിയിലേക്ക് ഗ്രോ ബാഗുകളും പച്ചക്കറി തൈകളും കൈമാറി. തൈകളുടെ വിതരണം കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരുപ ഉദ്ഘാടനം ചെയ്തു. ഇരിട്ടി മുനിസിപ്പൽ കൗൺസിലർ എൻ. സിന്ധു അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കീഴൂർ കുന്ന് അംഗൻവാടിയിലേക്ക് ഗ്രോ ബാഗുകളും പച്ചക്കറി തൈകളും കൈമാറി. തൈകളുടെ വിതരണം കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരുപ ഉദ്ഘാടനം ചെയ്തു. ഇരിട്ടി മുനിസിപ്പൽ കൗൺസിലർ എൻ. സിന്ധു അധ്യക്ഷത വഹിച്ചു.

ഡോ. അനീഷ് കുമാർ, ഭൂമിത്രസേന കൺവീനർ പി. പ്രിയങ്ക, സെബിൻ ജോർജ്, ഡോ. എം. നിസ, മിനി, സ്റ്റുഡന്റ് കോർഡിനേറ്റർ ആദിത്യ ദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് അംഗൻവാടി വിദ്യാർത്ഥികളും ഭൂമിത്രസേന അംഗങ്ങളും ചേർന്ന് ഗ്രോ ബാഗുകളിൽ പച്ചക്കറി തൈകൾ നട്ടു പിടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185071/iritty)