---
title: "സ്കൂളുകളില്‍ വാട്ടര്‍ ബെല്‍ സംവിധാനം ആരംഭിക്കുന്നു"
english_title: "Water bell "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185076/water-bell"
published_at: "2024-02-16T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf686bb28eb_n58377036617080914126081736797d8acd80f4e43eea02d5e5f6bd152f566f4ed2b47c3d639734e3f1c090.jpg"
keywords: []
---

# സ്കൂളുകളില്‍ വാട്ടര്‍ ബെല്‍ സംവിധാനം ആരംഭിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ചൂട് കൂടി വരുന്നതിനാല്‍ സ്കൂളുകളില്‍ വാട്ടർ ബെല്‍ സംവിധാനം ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നല്‍കി. ക്ലാസ് സമയത്ത് വിദ്യാർഥികള്‍ ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് വാട്ടർ ബെല്‍ സംവിധാനം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ചൂട് കൂടി വരുന്നതിനാല്‍ സ്കൂളുകളില്‍ വാട്ടർ ബെല്‍ സംവിധാനം ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നല്‍കി. ക്ലാസ് സമയത്ത് വിദ്യാർഥികള്‍ ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് വാട്ടർ ബെല്‍ സംവിധാനം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ടിനും വാട്ടർ ബെല്‍ മുഴങ്ങും.ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി വിദ്യാർഥികള്‍ക്ക് നല്‍കണമെന്ന് സ‍ർക്കാർ നിര്‍ദേശം നല്‍കി. മുൻ വർഷങ്ങളില്‍ ചൂട് കനത്തപ്പോഴും സമാനമായ നിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185076/water-bell)