---
title: "യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി"
english_title: "Udf kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185085/udf-kalpetta"
published_at: "2024-02-16T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf6dff577fc_IMG-20240216-WA0003.jpg"
keywords: []
---

# യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

> **Lead Summary:** **കല്‍പ്പറ്റ: **വയനാട്ടിലെ ജനങ്ങള്‍ വന്യ മൃഗങ്ങളുടെ അക്രമണത്തിനിരയായി ജീവനുകള്‍ നഷ്ടപ്പെടുമ്പോഴും ഒരു നടപടിയും, ഒരു ശാശ്വത പരിഹാരവും സ്വീകരിക്കാത്ത വയനാട്ടിലെ ചാര്‍ജ് കൂടി വഹിക്കുന്ന വനം വകുപ്പ് മന്ത്രിയുടെയും കേരളത്തിലെ സര്‍ക്കാരിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

## Article Content

**കല്‍പ്പറ്റ: **വയനാട്ടിലെ ജനങ്ങള്‍ വന്യ മൃഗങ്ങളുടെ അക്രമണത്തിനിരയായി ജീവനുകള്‍ നഷ്ടപ്പെടുമ്പോഴും ഒരു നടപടിയും, ഒരു ശാശ്വത പരിഹാരവും സ്വീകരിക്കാത്ത വയനാട്ടിലെ ചാര്‍ജ് കൂടി വഹിക്കുന്ന വനം വകുപ്പ് മന്ത്രിയുടെയും കേരളത്തിലെ സര്‍ക്കാരിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പ്രതിഷേധയോഗം കെപിസിസി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ടി.ജെ ഐസക്, പി വിനോദ് കുമാര്‍, കെ.കെ രാജേന്ദ്രന്‍, എസ് മണി, താരീഖ് കടവന്‍, ഹര്‍ഷല്‍ കോന്നാടന്‍, കെ അജിത, ആയിഷ പള്ളിയാല്‍, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ ദാസ്, കെ ശശി കുമാര്‍, രമ്യ ജയപ്രസാദ്, പി.ആര്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185085/udf-kalpetta)