---
title: "പഞ്ചായത്ത് ഭരണം പോയി; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു"
english_title: "Palod ravi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185092/palod-ravi"
published_at: "2024-02-16T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf7244a8b8a_n5837901461708093829924b7665563e2b87684bcb8cab617ff5d0d6d0a182dbba43ecc1b3888cf6375bf4e.jpg"
keywords: []
---

# പഞ്ചായത്ത് ഭരണം പോയി; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു

> **Lead Summary:** **തിരുവനന്തപുരം: **പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേർന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്. 

## Article Content

**തിരുവനന്തപുരം: **പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേർന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്. 

വിഷയത്തില്‍ പാലോട് രവി കാര്യമായി ഇടപെട്ടില്ലെന്നു പാർട്ടിയില്‍ എതിർ അഭിപ്രായമുണ്ടായിരുന്നു. പിന്നാലെയാണ് രാജി.

രാജിക്കത്ത് കെപിസിസി പ്രസിഡന്റിനു നല്‍കിയതായി പാലോട് രവി പ്രതികരിച്ചു. ധാർമിക ഉത്തരവാദിത്വം എറ്റെടുത്താണ് രാജിയെന്നു പാലോട് രവി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185092/palod-ravi)