---
title: "വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറുടെ ഔദ്യോഗിക വസതി ഉപരോധിച്ചു"
english_title: "Youth-congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185106/youth-congress"
published_at: "2024-02-16T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf78a38b5f0_PicsArt_02-16-08.23.12.jpg"
keywords: []
---

# വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറുടെ ഔദ്യോഗിക വസതി ഉപരോധിച്ചു

> **Lead Summary:** **വയനാട്:** യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറുടെ ഔദ്യോഗിക വസതി ഉപരോധിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ മൂന്നുപേർ കൊല്ലപ്പെട്ടിട്ടും നിസ്സംഗത തുടരുന്ന സംസ്ഥാന സർക്കാരിൻറെ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കലക്ടറുടെ ഔദ്യോഗിക വസതി ഉപരോധിച്ചത്.

## Article Content

**വയനാട്:** യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറുടെ ഔദ്യോഗിക വസതി ഉപരോധിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ മൂന്നുപേർ കൊല്ലപ്പെട്ടിട്ടും നിസ്സംഗത തുടരുന്ന സംസ്ഥാന സർക്കാരിൻറെ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കലക്ടറുടെ ഔദ്യോഗിക വസതി ഉപരോധിച്ചത്.

ഉച്ചകഴിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ കലക്ടറേറ്റ് കവാടവും ഉപരോധിച്ചിരുന്നു .പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയപ്പോൾ സംഘർഷവും ഉണ്ടായിരുന്നു. ഏഴുമണിക്ക് ആരംഭിച്ച കലക്ടറുടെ വസതി ഉപരോധം ഇപ്പോഴും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185106/youth-congress)