---
title: "കർഷകരെ കള്ളക്കേസിൽ കുടുക്കാനുള്ള വനം വകുപ്പ് ശ്രമം; കൊട്ടിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185118/kottiyoor"
published_at: "2024-02-16T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf87e36ec98_IMG-20240216-WA0014.jpg"
keywords: []
---

# കർഷകരെ കള്ളക്കേസിൽ കുടുക്കാനുള്ള വനം വകുപ്പ് ശ്രമം; കൊട്ടിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **കൊട്ടിയൂർ: **കർഷകരെ കള്ളക്കേസിൽ കുടുക്കനുള്ള വനം വകുപ്പ് ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊട്ടിയൂർ ജനത. നൂറുകണക്കിന് കർഷകരാണ് പ്രതിഷേധ പ്രകടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്തത്. കൊട്ടിയൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേളകം, അടയ്ക്കാത്തോട്, ചെട്ടിയാംപറമ്പ് മേഖലകളിൽ നിന്നും കർഷകരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

## Article Content

**കൊട്ടിയൂർ: **കർഷകരെ കള്ളക്കേസിൽ കുടുക്കനുള്ള വനം വകുപ്പ് ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊട്ടിയൂർ ജനത. നൂറുകണക്കിന് കർഷകരാണ് പ്രതിഷേധ പ്രകടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്തത്. കൊട്ടിയൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേളകം, അടയ്ക്കാത്തോട്, ചെട്ടിയാംപറമ്പ് മേഖലകളിൽ നിന്നും കർഷകരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകരെ കള്ളക്കേസിൽ കൊടുക്കാനുള്ള വനം വകുപ്പ് ശ്രമം ഏതുവിധേനയും ചെറുത്തു തോൽപ്പിക്കും എന്ന് സണ്ണി ജോസഫ്എം എംഎൽഎ പറഞ്ഞു. ഇത് സൂചന സമരം മാത്രമാണ്സൂസൂചന കണ്ട്വ വനം വകുപ്പിന്റെ നിലപാട് മാറ്റിയില്ലെങ്കിൽ പിന്നെ സംഭവിക്കുന്നത് പ്രവചനാതീതമായിരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കൊട്ടിയൂർ നീണ്ടുനോക്കിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പന്തം കൊളുത്തി പ്രകടനം കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ സമാപിച്ചു. കൊട്ടിയൂർ സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ . സജി പുഞ്ചയിൽ 'മുഖ്യപ്രഭാഷണം നടത്തി. വന്യമൃഗങ്ങളെല്ലാ വനം മ്പകുപ്പിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് എന്ന് നിങ്ങൾക്ക് ഓർമ്മവേണമെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

സമരവേലിയേറ്റങ്ങളുടെ ഒരു തുടക്കം മാത്രമാണ് ഇത് വർഷങ്ങൾക്കു മുമ്പ് വന്യമൃഗങ്ങളോട് പോരാടി തന്നെയാണ് കുടിയേറ്റകർഷകർ ഇവിടെയെത്തിയത് അതുകൊണ്ട് തങ്ങളെ നിയമം കയ്യിലെടുക്കാൻ നിങ്ങൾ പ്രേരിപ്പിക്കരുത് എന്ന് ഫാ സജി പുഞ്ചയിൽ കൂട്ടിച്ചേർത്തു.

മലയോര സംരക്ഷണ സമിതി പ്രസിഡണ്ട് ബിജു ആമക്കാട്ട്, കേരള ഇൻഡിപെൻഡൻൻ്റ് ഫാർമസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ ,എ കെ സിസി ചുങ്കക്കുന്ന് ഫോറോന പ്രസിഡണ്ട് ജിൽസ് എം മേക്കൽ,ബിജെപി കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് കൊട്ടിയൂർ ശശി,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി വേലിക്കകത്ത് ഫാ. സന്തോഷ് ഓറവാന്തറ, ഫാ വിനോദ് കെ തോമസ്, അമ്പായത്തോട് സെൻമേരിസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ ഷിബു , റെജി കന്നുകുഴി ,സിജോ കൂട്ടുങ്ങൽ, സി കെ . വിനോദ്, ജിജോ അറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.  പ്രതിഷേധ പന്തം കൊളുത്തി പ്രകടനത്തിലും പൊതുസമ്മേളനത്തിലും നൂറുകണക്കിന് കർഷകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185118/kottiyoor)