---
title: "പത്മശ്രീ നേടിയ ആദ്യ ഇന്ത്യൻ ഷെഫ് ഇമിത്യാസ് ഖുറേഷി അന്തരിച്ചു"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185143/delhi"
published_at: "2024-02-17T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0061665d0f_IMG-20240217-WA0004.jpg"
keywords: []
---

# പത്മശ്രീ നേടിയ ആദ്യ ഇന്ത്യൻ ഷെഫ് ഇമിത്യാസ് ഖുറേഷി അന്തരിച്ചു

> **Lead Summary:** **ദില്ലി:** പത്മശ്രീ നേടിയ ആദ്യ ഇന്ത്യന്‍ ഷെഫായ ഇമിത്യാസ് ഖുറേഷി അന്തരിച്ചു. 93 വയസ്സായിരുന്നു. ഐടിസി ഹോട്ടലിലെ പ്രശസ്ത മാസ്റ്റര്‍ ഷെഫായ ഷെഫ് ഖുറേഷി, ബുഖാറയുടെ പാചക ബ്രാന്‍ഡിലൂടെയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്. 1931-ല്‍ ലഖ്നൗവിലെ പാചക കുടുംബത്തിലാണ് ജനനം.

## Article Content

**ദില്ലി:** പത്മശ്രീ നേടിയ ആദ്യ ഇന്ത്യന്‍ ഷെഫായ ഇമിത്യാസ് ഖുറേഷി അന്തരിച്ചു. 93 വയസ്സായിരുന്നു. ഐടിസി ഹോട്ടലിലെ പ്രശസ്ത മാസ്റ്റര്‍ ഷെഫായ ഷെഫ് ഖുറേഷി, ബുഖാറയുടെ പാചക ബ്രാന്‍ഡിലൂടെയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്. 1931-ല്‍ ലഖ്നൗവിലെ പാചക കുടുംബത്തിലാണ് ജനനം.

1979ലാണ് ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടലില്‍ ചേര്‍ന്നത്. 2016 ലാണ് പത്മശ്രീ നല്‍കി രാജ്യം ഖുറേഷിയെ ആദരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ആതിഥേയത്വം വഹിച്ച നിരവധി ഔദ്യോഗികവിരുന്നുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185143/delhi)