---
title: "ചൊക്ലി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വി.എ.മുകുന്ദൻ അനുസ്മരണ സമ്മേളനം നടത്തി"
english_title: "Chokkli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185149/chokkli"
published_at: "2024-02-17T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d007b813134_Screenshot_20240217-064058_WhatsApp.jpg"
keywords: []
---

# ചൊക്ലി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വി.എ.മുകുന്ദൻ അനുസ്മരണ സമ്മേളനം നടത്തി

> **Lead Summary:** **ചൊക്ലി**: ഇ.കെ.നായനാർ സ്മാരക ഹാളിൽ വച്ച് ചൊക്ലി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വി.എ.മുകുന്ദൻ്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി.മോഹനൻ എം.എൽ.എ.ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വി.എ.മുകുന്ദൻ്റ വിടവ് നികത്താനാവാത്തത് എന്ന് കെ.പി.മോഹനൻ എം.എൽ.എ.പറഞ്ഞു.

## Article Content

**ചൊക്ലി**: ഇ.കെ.നായനാർ സ്മാരക ഹാളിൽ വച്ച് ചൊക്ലി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വി.എ.മുകുന്ദൻ്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി.മോഹനൻ എം.എൽ.എ.ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വി.എ.മുകുന്ദൻ്റ വിടവ് നികത്താനാവാത്തത് എന്ന് കെ.പി.മോഹനൻ എം.എൽ.എ.പറഞ്ഞു.

ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.തലശേരി കോ.ഓ. റൂറൽ ബേങ്ക് പ്രസിഡണ്ട് പി.ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.യൂസഫ് മാസ്റ്റർ, അഡ്വ.സി.ജി.അരുൺ, നവാസ് പരത്തീൻ്റവിട, എൻ.പി.സജിത ,ശ്രീനില ശ്രീജിത്ത്, റീത്ത, പഞ്ചായത്ത് സെക്രട്ടറി ഷീജാമണി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185149/chokkli)