---
title: "ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കുടുംബശ്രീ അംഗങ്ങൾക്ക് സംരഭകത്വ അവബോധ പരിശീലനം സംഘടിപ്പിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185151/aralam"
published_at: "2024-02-17T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d00a6694069_IMG-20240217-WA0000.jpg"
keywords: []
---

# ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കുടുംബശ്രീ അംഗങ്ങൾക്ക് സംരഭകത്വ അവബോധ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **ആറളം**: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് 2 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്. ഫാം പ്രദേശത്ത് കൂടുതൽ പേർക്ക് കൃഷി, മൃഗ സംരക്ഷണ മേഖലകളിൽ സംരംഭ സാധ്യതകൾ ഒരുക്കി നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

## Article Content

**ആറളം**: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് 2 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്. ഫാം പ്രദേശത്ത് കൂടുതൽ പേർക്ക് കൃഷി, മൃഗ സംരക്ഷണ മേഖലകളിൽ സംരംഭ സാധ്യതകൾ ഒരുക്കി നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

ആറളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്  കെ. പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മൈക്രോ എൻ്റർപ്രെസസ് കൺസൽട്ടൻ്റ്  പി.കെ .ജോതിർലത പരിശീലനം നയിച്ചു . ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോഡിനേറ്റർ  പി സനൂപ് സ്വാഗതവും കൗൺസിലർ  ടിവി ജിതേഷ് പറഞ്ഞു. വിവിധ ബ്ലോക്കുകളിൽ നിന്നായി 50 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185151/aralam)