---
title: "#Blood  | കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് രക്തദാന ക്യാമ്പ് "
english_title: "Blood Donation Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185274/blood-donation-camp"
published_at: "2024-02-17T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0676e3138f_IMG-20240217-WA0050.jpg"
keywords: []
---

# #Blood  | കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് രക്തദാന ക്യാമ്പ് 

> **Lead Summary:** **ചെറുപുഴ: **കന്നിക്കളം നവജ്യോതി കോളേജ് എൻ.എസ്.എസ് 56-ാം യൂണിറ്റിൻ്റെയും 'ബ്ലഡ് ഈസ് റെഡ്' കൂട്ടായ്മ കണ്ണൂർ ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് രക്തദാന ക്യാമ്പ് കോളേജ് ഹാളിൽ നടന്നു. കോളേജ് ഡയറക്‌ടർ ഫാദർ സിജോയ് പോൾ സി.എസ്.ടി രക്തദാനം നൽകി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ അധ്യക്ഷനായി.

## Article Content

**ചെറുപുഴ: **കന്നിക്കളം നവജ്യോതി കോളേജ് എൻ.എസ്.എസ് 56-ാം യൂണിറ്റിൻ്റെയും 'ബ്ലഡ് ഈസ് റെഡ്' കൂട്ടായ്മ കണ്ണൂർ ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് രക്തദാന ക്യാമ്പ് കോളേജ് ഹാളിൽ നടന്നു. കോളേജ് ഡയറക്‌ടർ ഫാദർ സിജോയ് പോൾ സി.എസ്.ടി രക്തദാനം നൽകി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ അധ്യക്ഷനായി.

'ബ്ലഡ് ഈസ് റെഡ്' കൂട്ടായ്മ ജില്ലാ പ്രസിഡന്റ് സാബു പോൾ നവജ്യോതി കോളേജിനും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിനും സ്നേഹോപകരം നൽകി. സംസ്ഥാന സെക്രട്ടറി എ. അരുൺ, എൻ.എസ്‌.എസ് പ്രോഗ്രാം ഓഫീസർ മഞ്ജുഷ, സെക്രട്ടറി സി.ജെ. ക്രിസ്റ്റി , കോളേജ് ചെയർമാൻ മുഹമ്മദ് മിൻഹാജ്, ഡോ. റോഷൻ ചന്ദ്രൻ.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185274/blood-donation-camp)