---
title: "#pinarayi | ഉല്പാദന സേവന മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി പിണറായി പഞ്ചായത്ത് ബജറ്റ്"
english_title: "pinarayi panchayath budget"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185275/pinarayi-panchayath-budget"
published_at: "2024-02-17T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d06836586a6_WhatsApp_Image_2024-02-17_at_1.11.15_PM.jpeg"
keywords: []
---

# #pinarayi | ഉല്പാദന സേവന മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി പിണറായി പഞ്ചായത്ത് ബജറ്റ്

> **Lead Summary:** **പിണറായി:** ഉല്പാദന സേവന മേഖലക്ക് പ്രാമുഖ്യം നല്‍കി പിണറായി പഞ്ചായത്ത് 2024 - 25 വര്‍ഷത്തെ ബജറ്റ്. പിണറായി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് അനിത നെല്ലിക്ക അവതരിപ്പിച്ചു. 31,59,22,683 രൂപ വരവും 30,80,89,785 രൂപ ചിലവും 78,32,898 രൂപ നീക്കി ഇരിപ്പും ഉള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്. കുട്ടികളുടെ മാനസികവും കായികവുമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് കിഡ്‌സ് ഫോര്‍ സ്റ്റാമിന പദ്ധതി നടപ്പിലാക്കും.

## Article Content

**പിണറായി:** ഉല്പാദന സേവന മേഖലക്ക് പ്രാമുഖ്യം നല്‍കി പിണറായി പഞ്ചായത്ത് 2024 - 25 വര്‍ഷത്തെ ബജറ്റ്. പിണറായി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് അനിത നെല്ലിക്ക അവതരിപ്പിച്ചു. 31,59,22,683 രൂപ വരവും 30,80,89,785 രൂപ ചിലവും 78,32,898 രൂപ നീക്കി ഇരിപ്പും ഉള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്. കുട്ടികളുടെ മാനസികവും കായികവുമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് കിഡ്‌സ് ഫോര്‍ സ്റ്റാമിന പദ്ധതി നടപ്പിലാക്കും.

വിദ്യാഭ്യാസ മേഖലയ്ക്ക് 16 ലക്ഷം, ലൈഫ് ഭവന നിര്‍മ്മാണത്തിന് ഒരു കോടി എട്ടു ലക്ഷം, റോഡുകള്‍ക്ക് 3.47കോടി, കൃഷി അനുബന്ധ മേഖലയ്ക്ക് 56 ലക്ഷം, ക്ഷീര കര്‍ഷകര്‍ക്ക് 30 ലക്ഷം, ജലസംരക്ഷണത്തിന് 29.8 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 20 ലക്ഷം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് 22.5 ലക്ഷം, എന്നിങ്ങനെ തുക മാറ്റി വെച്ചിട്ടുണ്ട്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍ അധ്യക്ഷനായി. ടി കെ ജെസിന്‍, പി വി വേണുഗോപാല്‍, പി പ്രമീള, കെ ഹംസ, കെ ജയദേവന്‍, സി ചന്ദ്രന്‍, എ വി മോഹനന്‍, കെ വി പവിത്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി നിസ്സാര്‍ അഹമ്മദ്, സി എം സജിത തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185275/pinarayi-panchayath-budget)