---
title: "#Legal  | ലീഗൽ റിസർച്ച് സെൻ്റർ തുറന്നു"
english_title: "Legal Research Center opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185312/legal-research-center-opened"
published_at: "2024-02-17T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0856685b46_IMG-20240217-WA0049.jpg"
keywords: []
---

# #Legal  | ലീഗൽ റിസർച്ച് സെൻ്റർ തുറന്നു

> **Lead Summary:** ** കണ്ണൂർ: **പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ നിയമാവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെയും, കേസന്വേഷണം കൃത്യവും ശക്തവുമായി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനും വേണ്ടി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ലീഗൽ റിസർച്ച് സെൻ്ററിൻ്റെ ഉദ്ഘാടനം നടന്നു. തളിപ്പറമ്പ ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ എൻ.വി. രമേശൻ അധ്യക്ഷത വഹിച്ചു.

## Article Content

** കണ്ണൂർ: **പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ നിയമാവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെയും, കേസന്വേഷണം കൃത്യവും ശക്തവുമായി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനും വേണ്ടി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ലീഗൽ റിസർച്ച് സെൻ്ററിൻ്റെ ഉദ്ഘാടനം നടന്നു. തളിപ്പറമ്പ ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ എൻ.വി. രമേശൻ അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് സെപ്ഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ടി.കെ. രത്നകുമാർ മുഖ്യാതിഥിയായിരുന്നു. സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം എങ്ങനെ എന്നത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് എസ്.പി പി.പി. സദാനന്ദൻ ക്ലാസെടുത്തു. പി.പി. മഹേഷ്, പി. രമേശൻ, തളിപ്പറമ്പ് എസ്.എച്ച്.ഒ ഷൈൻ, രാജേഷ് പി.വി, കെ. പ്രിയേഷ്. കെ. പ്രസാദ്. അനീഷ് കെ.പി. തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ ക്ലാസ്സിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185312/legal-research-center-opened)