---
title: "#MCF | മിനി എം.സി.എഫ് ഉദ്ഘാടനം ചെയ്തു"
english_title: "Mini MCF was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185321/mini-mcf-was-inaugurated"
published_at: "2024-02-17T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d08b5fbca5e_IMG-20240217-WA0048.jpg"
keywords: []
---

# #MCF | മിനി എം.സി.എഫ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 64 മിനി എം.സി.എഫിൻ്റെ ഉദ്ഘാടനം നടന്നു. നഗരസഭ പരിസരത്ത് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. 

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 64 മിനി എം.സി.എഫിൻ്റെ ഉദ്ഘാടനം നടന്നു. നഗരസഭ പരിസരത്ത് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. 

നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് നിസാർ കൗൺസിലർമാരായ മുഹമ്മദ് കുഞ്ഞി, സി.പി. മനോജ്, സി.വി. ഗിരീശൻ, ഡി. വനജ, എം.പി. സജീറ, സി.ഡി.എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, നഗരസഭ സെക്രട്ടറി കെ.പി. സുബൈർ, നഗരസഭ സൂപ്രണ്ട് എ.പി സുരേഷ് കസ്തൂരി, സി. രഞ്ജിത് കുമാർ, പി.പി. പ്രദീപ് കുമാർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. അബൂബക്കർ സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭയുടെ 34 വാർഡുകളിൽ 64 ഇടങ്ങളിലായാണ് മിനി എം.സി.എഫ് സ്ഥാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185321/mini-mcf-was-inaugurated)