---
title: "#harvest | ഉർവരം-2023 കൊയ്ത്തുത്സവവും അരി ലോഞ്ചിംഗും"
english_title: "Urvaram-2023 harvest festival harvest festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185327/urvaram-2023-harvest-festival"
published_at: "2024-02-17T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d091f59d9d2_Screenshot_2024-02-17-16-08-33-89_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #harvest | ഉർവരം-2023 കൊയ്ത്തുത്സവവും അരി ലോഞ്ചിംഗും

> **Lead Summary:** **മയ്യിൽ**: മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ഉർവരം-2023 കൊയ്ത്തുത്സവവും ഉർവരം അരിയുടെ ലോഞ്ചിംഗും മന്ത്രി വി.എൻ. വാസവൻ തിങ്കളാഴ്ച നിർവ്വഹിക്കുമെന്ന് ബേങ്ക് പ്രസിഡണ്ട് കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**മയ്യിൽ**: മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ഉർവരം-2023 കൊയ്ത്തുത്സവവും ഉർവരം അരിയുടെ ലോഞ്ചിംഗും മന്ത്രി വി.എൻ. വാസവൻ തിങ്കളാഴ്ച നിർവ്വഹിക്കുമെന്ന് ബേങ്ക് പ്രസിഡണ്ട് കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബേങ്കിൻ്റെ പരിധിയിലുള്ള കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലെ 250 ഏക്കറിലാണ് നെൽകൃഷി ചെയ്തത്. ഫെബ്രുവരി 19ന് തിങ്കളാഴ്ച രാവിലെ 8.30ന് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പാടശേഖരത്താണ് ഉദ്ഘാടന പരിപാടി ഒരുക്കുന്നത്. 2, 5, 10 കിലോ ബാഗുകളിലാണ് അരിവില്പന. 

ഒരു ബേങ്ക് വിജയകരമായി ഇത്തരമൊരു സംരഭമൊരുക്കുന്നത് ആദ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.വി. അഭിലാഷ്, എം. രാമചന്ദ്രൻ, സി. ഹരിദാസ് ബാബു എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185327/urvaram-2023-harvest-festival)