---
title: "#YouthLeague  | ഇരിട്ടി സപ്ലൈകോ ഷോപ്പിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ്  ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ പ്രതിഷേധ ധർണ"
english_title: "Muslim Youth League Iriti Municipal Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185341/muslim-youth-league-iriti-municipal-committee"
published_at: "2024-02-17T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d09dace94e1_WhatsApp_Image_2024-02-17_at_3.14.34_PM.jpeg"
keywords: []
---

# #YouthLeague  | ഇരിട്ടി സപ്ലൈകോ ഷോപ്പിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ്  ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ പ്രതിഷേധ ധർണ

> **Lead Summary:** **ഇരിട്ടി**: ആവശ്യ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി സപ്ലൈകോ ഷോപ്പിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പി. ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. 

## Article Content

**ഇരിട്ടി**: ആവശ്യ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി സപ്ലൈകോ ഷോപ്പിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പി. ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. 

മുസ്‌ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് സമീർ പുന്നാട്, ജനറൽ സെക്രട്ടറി വി.പി റഷീദ്, മണ്ഡലം സെക്രട്ടറി എം.കെ. ഗഫൂർ, കെ. ഷഹീർ എന്നിവർ സംസാരിച്ചു. ടി.കെ.  സത്താർ, മുനീർ അറഫ, ജാബിർ പാനേരി, പി.കെ. റാസിഖ്, മുനീർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185341/muslim-youth-league-iriti-municipal-committee)