---
title: "വന്യമൃഗ സംരക്ഷണ നിയമം കലോചിതമായി പരിഷ്കരിക്കണം: ജോസ് പൂമല"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185343/peravoor"
published_at: "2024-02-17T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0a441873ad_IMG-20240217-WA0033.jpg"
keywords: []
---

# വന്യമൃഗ സംരക്ഷണ നിയമം കലോചിതമായി പരിഷ്കരിക്കണം: ജോസ് പൂമല

> **Lead Summary:** **പേരാവൂർ** : രാജ്യത്തെ വന്യമൃഗ സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിച്ചില്ലെങ്കിൽ കർഷകരും പൊതുജനവും വനംവകുപ്പിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയും നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും അതിനു സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് പൂമല പറഞ്ഞു.

## Article Content

**പേരാവൂർ** : രാജ്യത്തെ വന്യമൃഗ സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിച്ചില്ലെങ്കിൽ കർഷകരും പൊതുജനവും വനംവകുപ്പിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയും നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും അതിനു സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് പൂമല പറഞ്ഞു.

കർഷക കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ രണ്ട് ജീവൻ ആനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടിട്ട് ഒരു വേദനയും ഇല്ലാത്ത വനം വകുപ്പ് കാട്ടിൽ നിന്നും ജനവാസ മേഖലയിലിറങ്ങിയ കടുവ കമ്പിവേലിയിൽ കുടുങ്ങിയ സംഭവത്തിന് സ്ഥലം ഉടമയുടെ പേരിൽ കേസ് എടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥർ മനപ്പൂർവം സംഘർഷം ഉണ്ടാക്കാനാണെന്ന് നാം മനസ്സിലാക്കണം.

കടുവ പൂർണ ആരോഗ്യവാൻ ആണെന്ന് ഡിഫോയും കടുവയെ പരിശോധിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയതാണ് . എന്നിട്ടും കടുവ ചത്താൽ അതിനുത്തരവാദികൾ വനoവകുപ്പ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് യഥാർത്ഥത്തിൽ കേസെടുക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിലാണ്. കർഷകർക്ക് സമാധാനപരമായി വന്യമൃഗത്തെ ഭയപ്പെടാതെ അവരുടെ കൃഷിയിടത്തിൽ ജോലി ചെയ്യാനും സമാധാനമായി വീട്ടിൽ കിടന്നുറങ്ങാനുമുള്ള സാഹചര്യം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം.

നിയോജകമണ്ഡലം പ്രസിഡണ്ട് അഗസ്റ്റിൻ വടക്കേൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി അബൂബക്കർ പൂക്കോത്ത് ജില്ലാ സെക്രട്ടറിമാരായ ജോയിവേളുപുഴ ജോർജ് നെടുമാട്ടുംകര അലക്സാണ്ടർ കുഴിമണ്ണിൽ . ബേബി തെങ്ങുംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185343/peravoor)