---
title: "ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിന്റെ അടക്കാത്തോട്ടിൽ സംഘടിപ്പിച്ച കോർണർ പി.ടി.എ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി "
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185344/chettiamparamba"
published_at: "2024-02-17T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0a5ba142d7_IMG-20240217-WA0034.jpg"
keywords: []
---

# ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിന്റെ അടക്കാത്തോട്ടിൽ സംഘടിപ്പിച്ച കോർണർ പി.ടി.എ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 

> **Lead Summary:** **കേളകം**: : പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞം - മുന്നേറ്റം പദ്ധതിയുടെ ഭാഗമായി കോർണർ പി.ടി.എ ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തി. അടക്കാത്തോട് ഹൈസ്ക്കൂൾ പരിസരത്ത് മുള്ളു കാട്ടിൽ ജിനീഷ് തോമസിൻ്റെ ഗൃഹാങ്കണത്തിൽ നടത്തിയ യോഗംകേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേ കുറ്റ് ഉദ്ഘാടനം ചെയ്തു .

## Article Content

**കേളകം**: : പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞം - മുന്നേറ്റം പദ്ധതിയുടെ ഭാഗമായി കോർണർ പി.ടി.എ ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തി. അടക്കാത്തോട് ഹൈസ്ക്കൂൾ പരിസരത്ത് മുള്ളു കാട്ടിൽ ജിനീഷ് തോമസിൻ്റെ ഗൃഹാങ്കണത്തിൽ നടത്തിയ യോഗംകേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേ കുറ്റ് ഉദ്ഘാടനം ചെയ്തു .

മുൻ ഹെഡ്മാസ്റ്റർ പി ടി വത്സൻമുഖ്യാതിഥിയായിരുന്നു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടം, വാർഡ് മെമ്പർ ബിനു ഇമ്മാനുവൽ ,സെൻറ് ജോസഫ് പള്ളി വികാരി സെബിൻ ഐക്കര താഴത്ത്, പി.ടി.എ ഭാരവാഹികളായ ജെറീഷ് ദേവസ്യ, സന്ദീപ് ജോസ്, വിനു കെ ആർ , തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185344/chettiamparamba)