---
title: "പുല്‍പ്പള്ളിയിലെ അക്രമസംഭവങ്ങളില്‍ പോലീസ് കേസെടുക്കും"
english_title: "Police-case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185390/police-case"
published_at: "2024-02-17T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0d4ee38fc0_n5840771441708184632925eb81bec11968d974c354cd5b1243e69d753d1fbce4038155acd79e04ca3e0651.jpg"
keywords: []
---

# പുല്‍പ്പള്ളിയിലെ അക്രമസംഭവങ്ങളില്‍ പോലീസ് കേസെടുക്കും

> **Lead Summary:** **വയനാട്: **കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ പോളിന്‍റെ മൃതദേഹവുമായുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളില്‍ കേസെടുക്കുമെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.

## Article Content

**വയനാട്: **കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ പോളിന്‍റെ മൃതദേഹവുമായുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളില്‍ കേസെടുക്കുമെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.

പ്രതിഷേധത്തിനിടെ വനംവകുപ്പ് വാഹനവും ജീവനക്കാരെയും ആക്രമിച്ചതിന് പ്രതിഷേധക്കാർക്കെതിരേ കേസെടുക്കും. മൃതദേഹം തടഞ്ഞ് പ്രതിഷേധിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചതിനുമെതിരേയും കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

മൃതദേഹം ആംബുലന്‍സില്‍നിന്ന് ഇറക്കാതെ പോളിന്‍റെ വീട്ടുവളപ്പില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. പോളിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കുമെന്ന് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പില്ലെന്ന നിലപാടാണ് നാട്ടുകാര്‍ സ്വീകരിച്ചത്.

പോളിന്‍റെ വീട്ടിലെത്തിയ എഡിഎമ്മിനെ നാട്ടുകാര്‍ തടയുകയുംചെയ്തു. പോലീസിന് നേരേ വെള്ളക്കുപ്പിയും കസേരയും എറിഞ്ഞ് ചിലർ പ്രതിഷേധിച്ചത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രതിഷേധക്കാര്‍ക്ക് നേരേ പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185390/police-case)