---
title: "കളമശേരി ജുഡീഷ്യല്‍ സിറ്റി: മന്ത്രി പി.രാജീവും ജഡ്ജിമാരും സ്ഥലം സന്ദര്‍ശിച്ചു"
english_title: "Kalamasseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185392/kalamasseri"
published_at: "2024-02-17T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0d67c84221_n5840897781708185126162b56dec6616eea67ea2c223db32fe27f7bdc69ddcb685cc618a84e049e5bbfc00.jpg"
keywords: []
---

# കളമശേരി ജുഡീഷ്യല്‍ സിറ്റി: മന്ത്രി പി.രാജീവും ജഡ്ജിമാരും സ്ഥലം സന്ദര്‍ശിച്ചു

> **Lead Summary:** **കൊച്ചി: **കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാതിന്‍റെ ഭാഗമായി മന്ത്രി പി.രാജീവും ഹൈക്കോടതി ജഡ്ജിമാരും സ്ഥലം സന്ദർശിച്ചു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റീസ് രാജ വിജയരാഘവന്‍, ജസ്റ്റീസ് സതീഷ് നൈനാന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥല പരിശോധനയില്‍ പങ്കെടുത്തു.

## Article Content

**കൊച്ചി: **കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാതിന്‍റെ ഭാഗമായി മന്ത്രി പി.രാജീവും ഹൈക്കോടതി ജഡ്ജിമാരും സ്ഥലം സന്ദർശിച്ചു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റീസ് രാജ വിജയരാഘവന്‍, ജസ്റ്റീസ് സതീഷ് നൈനാന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥല പരിശോധനയില്‍ പങ്കെടുത്തു.

ജുഡീഷ്യല്‍ സിറ്റി നിർമിക്കാൻ ഉദ്ദേശിക്കുന്ന കളമശേരിയിലെ എച്ച്‌എംടിയുടെ ഉടമസ്ഥതയിലുള്ള 50 ഏക്കര്‍ സ്ഥലമാണ് സംഘം സന്ദർശിച്ചത്. നേരത്തേ നിശ്ചയിച്ച 23 ഏക്കറും അതിനോടു ചേര്‍ന്നുള്ള 27 ഏക്കറും അടക്കമാണ് 50 ഏക്കര്‍. ഇതിനു പുറമേ എച്ച്‌എംടിയുടെ റോഡിനോടു ചേര്‍ന്നുള്ള സ്ഥലവും സംഘം സന്ദര്‍ശിച്ചു.

27 ഏക്കര്‍ എച്ച്‌എംടിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ളതാണ്. അതു വില്‍ക്കുന്നതിന് എച്ച്‌എംടിക്ക് പൂര്‍ണ അവകാശമുണ്ടെന്നും ബാക്കി ഭൂമിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി കൂടി തേടേണ്ടി വരുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185392/kalamasseri)