---
title: "മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185408/murder"
published_at: "2024-02-17T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0f59a53170_PicsArt_02-17-11.33.57.jpg"
keywords: []
---

# മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു

> **Lead Summary:** കാസർകോട്: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു. മൗക്കോട് സ്വദേശിയും ചുമട്ട് തൊഴിലാളിയുമായ കെ.വി.പ്രദീപ്കുമാർ ആണ് മരിച്ചത്. സുഹൃത്ത് പൈനാപ്പിള്ളി റെജിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 6.45-യൊടെയായിരുന്നു സംഭവം.

## Article Content

കാസർകോട്: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു. മൗക്കോട് സ്വദേശിയും ചുമട്ട് തൊഴിലാളിയുമായ കെ.വി.പ്രദീപ്കുമാർ ആണ് മരിച്ചത്. സുഹൃത്ത് പൈനാപ്പിള്ളി റെജിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 6.45-യൊടെയായിരുന്നു സംഭവം.

ഉച്ചയോടെ പ്രദീപ്കുമാറും സുഹൃത്ത് റെജിയും മദ്യപിക്കുന്നതിനിടയിൽ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് റെജി കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രദീപിനെ കുത്തിയത്. പയ്യന്നൂരിലെ ഒരു സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയി.

ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. മൗക്കോട്ടെ പരേതനായ പലേരി നാരായണൻ്റെയും കെ.വി.ചന്ദ്രികയുടെയും മകനാണ് മരിച്ച പ്രദീപ് കുമാർ. മക്കൾ: അഭിഷേക്, അശ്വൻ. സഹോദരങ്ങൾ: പ്രസാദ്, പ്രമീള.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185408/murder)