---
title: "ആമ്ബുലൻസില്‍ കഞ്ചാവുകടത്ത്; രണ്ടു പേര്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185409/arrested"
published_at: "2024-02-17T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0f6651c5d2_n5841052341708193285070dbf72913a88fb16dff660197a48025e9ec5365cbb872ec637df8f931f0d6dc64.jpg"
keywords: []
---

# ആമ്ബുലൻസില്‍ കഞ്ചാവുകടത്ത്; രണ്ടു പേര്‍ പിടിയില്‍

> **Lead Summary:** **കൊല്ലം:** പത്തനാപുരത്ത് ആമ്ബുലൻസില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു പേർ പിടിയില്‍. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌. നാല് കിലോ കഞ്ചാവ് ഇവരില്‍നിന്ന് പിടിച്ചെടുത്തു.

## Article Content

**കൊല്ലം:** പത്തനാപുരത്ത് ആമ്ബുലൻസില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു പേർ പിടിയില്‍. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌. നാല് കിലോ കഞ്ചാവ് ഇവരില്‍നിന്ന് പിടിച്ചെടുത്തു.

പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സർവീസ് നടത്തുന്ന ആമ്ബുലൻസാണ് കഞ്ചാവുമായി പിടിയിലായത്. പത്തനാപുരം കേന്ദ്രീകരിച്ച്‌ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. രണ്ട് കിലോ വീതമുള്ള രണ്ട് പൊതികളിലായിട്ടാണ് നാല് കിലോ കഞ്ചാവ് പിടിച്ചെടുത്തത്. എവിടെനിന്നാണ് കഞ്ചാവ് എത്തിച്ചത് എന്ന് അന്വേഷിക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185409/arrested)