---
title: "'പത്താമുദയം'അധ്യാപക പരിശീലനം കിഴൂർ ഇരിട്ടിയിൽ വച്ച് നടന്നു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185418/iritty"
published_at: "2024-02-18T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1594f35271_IMG-20240218-WA0004.jpg"
keywords: []
---

# 'പത്താമുദയം'അധ്യാപക പരിശീലനം കിഴൂർ ഇരിട്ടിയിൽ വച്ച് നടന്നു

> **Lead Summary:** > **കണ്ണൂർ** : ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി "പത്താമുദയം" അധ്യാപക പരിശീലനം കിഴൂർ ഇരിട്ടിയിൽ വച്ച് നടന്നു. ബ്ലോക്ക് തല അധ്യാപക പരിശീലനത്തിൽ ഇരിട്ടി, ഇരിക്കൂർ , പേരാവൂർ ബ്ലോക്ക്, ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ പത്താംതരം തുല്യത ക്ലാസ് എടുക്കുന്ന അധ്യാപകർക്കുന്ന ഏകദിന പരിശീലനം പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

> **കണ്ണൂർ** : ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി "പത്താമുദയം" അധ്യാപക പരിശീലനം കിഴൂർ ഇരിട്ടിയിൽ വച്ച് നടന്നു. ബ്ലോക്ക് തല അധ്യാപക പരിശീലനത്തിൽ ഇരിട്ടി, ഇരിക്കൂർ , പേരാവൂർ ബ്ലോക്ക്, ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ പത്താംതരം തുല്യത ക്ലാസ് എടുക്കുന്ന അധ്യാപകർക്കുന്ന ഏകദിന പരിശീലനം പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ, ഇരിട്ടി നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല ടി.കെ ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

കണ്ണൂർ ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ ആർ പി വി ആർ വി ഏഴോം വിഷയാവതരണം നടത്തി, വിവിധ വിഷയാടിസ്ഥാനത്തിൽ പരിശീലനം നടത്തി. ഇരിട്ടി ബ്ലോക്ക് ജോയിൻ്റ് ബി .ഡി. ഒ, ദിവാകരൻ സ്വാഗതവും ഇരിട്ടി ബ്ലോക്ക് നോഡൽ പ്രേരക് നന്ദിയും പറഞ്ഞു.ടി.വി സജീവൻ സാക്ഷരതാ ഗാനം ആലപിച്ചു. പേരാവൂർ ഇരിട്ടി, ഇരിക്കൂർ, മട്ടന്നൂർ തദ്ദേശ സ്ഥാപങ്ങളിലെ പത്താമുദയം കോ-ഓർഡിനേറ്റർമാർ, പ്രേരക്മാർ എന്നിവരും പരിശിലനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185418/iritty)