---
title: "പോളിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി: എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ്"
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185459/rahulgandhi"
published_at: "2024-02-18T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1961d3e247_images_(13).jpeg"
keywords: []
---

# പോളിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി: എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ്

> **Lead Summary:** പുൽപ്പള്ളി : പാക്കത്ത് ആന ചവിട്ടിക്കൊന്ന വെള്ളച്ചാലിൽ പോളിന്റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി എംപി. രാവിലെ 8.15നാണു രാഹുൽ പോളിന്റെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം അൽപ്പനേരം ചിലവഴിച്ച രാഹുൽ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. പോളിന്റെ മകൾ സോനയോട് ഭാവിയിൽ എന്താകാനാണ് ആഗ്രഹമെന്നു രാഹുൽ ചോദിച്ചു. ആഗ്രഹം എന്താണെന്നു പറയാൻ മടിച്ച സോന വിതുമ്പി. ആഗ്രഹം പറഞ്ഞിട്ട് അത് നടാക്കാതെ പോയാലോ എന്നായിരുന്ന സോനയുടെ മറുപടി. എന്നാൽ രാഹുൽ നിർബന്ധിക്കുകയും ആഗ്രഹം തുറന്നു പറഞ്ഞാലേ തനിക്കു സഹായിക്കാൻ സാധിക്കുമെന്നും അറിയിച്ചതോടെ സർക്കാർ ജീവനക്കാരിയാകണമെന്നു സോന പറഞ്ഞു.

## Article Content

പുൽപ്പള്ളി : പാക്കത്ത് ആന ചവിട്ടിക്കൊന്ന വെള്ളച്ചാലിൽ പോളിന്റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി എംപി. രാവിലെ 8.15നാണു രാഹുൽ പോളിന്റെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം അൽപ്പനേരം ചിലവഴിച്ച രാഹുൽ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. പോളിന്റെ മകൾ സോനയോട് ഭാവിയിൽ എന്താകാനാണ് ആഗ്രഹമെന്നു രാഹുൽ ചോദിച്ചു. ആഗ്രഹം എന്താണെന്നു പറയാൻ മടിച്ച സോന വിതുമ്പി. ആഗ്രഹം പറഞ്ഞിട്ട് അത് നടാക്കാതെ പോയാലോ എന്നായിരുന്ന സോനയുടെ മറുപടി. എന്നാൽ രാഹുൽ നിർബന്ധിക്കുകയും ആഗ്രഹം തുറന്നു പറഞ്ഞാലേ തനിക്കു സഹായിക്കാൻ സാധിക്കുമെന്നും അറിയിച്ചതോടെ സർക്കാർ ജീവനക്കാരിയാകണമെന്നു സോന പറഞ്ഞു.

രാഹുൽ വീണ്ടും ചോദിച്ചപ്പോൾ ഐഎഎസ് ആകണമെന്നായിരുന്നു സോനയുടെ മറുപടി. തുടർന്നു മാനന്തവാടി മെഡിക്കൽ കോളജിന്റെ പരിതാപകരമായ അവസ്ഥയും സോന രാഹുലിനെ അറിയിച്ചു. എല്ലാ സഹായവും നൽകാമെന്ന് രാഹുൽ ഉറപ്പു നൽകി. വീട് പുതുക്കിപ്പണിയുന്നതിനാവശ്യമായ സഹായം നൽകുമെന്നും രാഹുൽ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ ഇക്കാര്യങ്ങൾക്കു ചുമതലപ്പെടുത്തുകയും വീഴ്ച വരുത്തിയാൽ തന്നെ അറിയിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയിതു.

വീട്ടിൽ എത്തിയപ്പോൾ മുതൽ രാഹുൽ പോളിന്റെ ഭാര്യ സാലിയുടെയും മകൾ സോനയുടെയും കൈ ചേർത്തുപിടിച്ചു. സാലിയുടെ പിതാവ് തോമസാണ് രാഹുലിനോട് കാര്യങ്ങൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചത്. തുടർന്ന് എല്ലാ സഹായവും നൽകുമെന്ന ഉറപ്പു നൽകിയാണു രാഹുൽ വീട്ടിൽ നിന്നിറങ്ങിയത്. റോഡിൽ കാത്തു നിന്ന ആൾക്കൂട്ടത്തിലേക്കും രാഹുൽ നടന്നു ചെന്നു. ചിലർ വൈകാരികമായി രാഹുലിനോട് വന്യമൃഗ ശല്യത്തിന്റെ ദുരവസ്ഥ വിവരിച്ചു. ജനം നൽകിയ നിവേദനവും വാങ്ങിയാണു രാഹുൽ മടങ്ങിയത്. രാഹുലിന്റെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകുന്നുവെന്നു മകൾ സോന പറഞ്ഞു. ആവശ്യങ്ങൾ നടപ്പാകുമെന്നാണു വിശ്വാസമെന്നും സോനയും സാലിയും മാധ്യമങ്ങളോട് പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185459/rahulgandhi)