---
title: "#Thaliparamb| തളിപ്പറമ്പ് സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ പ്രതിഷേധ സംഗമം "
english_title: "Thaliparamb Supplyco supermarket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185486/thaliparamb-supplyco-supermarket"
published_at: "2024-02-18T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1b037dca82_Screenshot_2024-02-18-12-36-10-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Thaliparamb| തളിപ്പറമ്പ് സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ പ്രതിഷേധ സംഗമം 

> **Lead Summary:** **തളിപ്പറമ്പ്: **സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാരുടെ നടുവൊടിക്കുന്ന തരത്തിൽ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി വില 75 % നിന്നും 35% ആക്കി വെട്ടിച്ചുരുക്കിയ പിണറായി സർക്കാരിൻറെ ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാരുടെ നടുവൊടിക്കുന്ന തരത്തിൽ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി വില 75 % നിന്നും 35% ആക്കി വെട്ടിച്ചുരുക്കിയ പിണറായി സർക്കാരിൻറെ ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻറെ ഭാഗമായാണ് തളിപ്പറമ്പിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സപ്ലൈകോയിലും മാവേലി സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങൾ പലതും ലഭ്യമല്ല, ഇതിനിടയിലാണ് സാധനങ്ങളുടെ സബ്‌സിഡി വില വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം മന്ത്രി സഭ അനുമതി നൽകിയത്. ഇതിനെ ന്യായീകരിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രസ്ഥാനവന കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നതാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ്‌ കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. എൻ.യു ഷഫീഖ്, ജാഫർ ഓലിയൻ, പി.എ സിദ്ദീഖ്, പി പി ഇസ്മായിൽ, എം.വി ഫാസിൽ, എൻ.എ സിദ്ദീഖ്,  ഷബീർ മുക്കോല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185486/thaliparamb-supplyco-supermarket)