---
title: "#Kudumbashree | കുടുംബശ്രീക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സദസ് "
english_title: "Congress protest against Kudumbashree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185497/congress-protest-against-kudumbashree"
published_at: "2024-02-18T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1bbf16d65e_IMG-20240218-WA0010.jpg"
keywords: []
---

# #Kudumbashree | കുടുംബശ്രീക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സദസ് 

> **Lead Summary:** **ചെറുപുഴ: **ചെറുപുഴയില്‍ കുടുംബശ്രീക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സദസ്. കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിലേക്ക്' പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നിഷേധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.

## Article Content

**ചെറുപുഴ: **ചെറുപുഴയില്‍ കുടുംബശ്രീക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സദസ്. കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിലേക്ക്' പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നിഷേധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.

ചെറുപുഴ, പുളിങ്ങോം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മല്‍, ഡി.സി.സി അംഗം കെ.കെ. സുരേഷ്‌കുമാര്‍, മുതിര്‍ന്ന നേതാവ് വി. കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരും സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185497/congress-protest-against-kudumbashree)