---
title: "വയനാട് സന്ദർശനം കഴിഞ്ഞ് രാഹുൽഗാന്ധി മടങ്ങി"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185528/wayanad"
published_at: "2024-02-18T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1fe6d2ba64_IMG-20240218-WA0010.jpg"
keywords: []
---

# വയനാട് സന്ദർശനം കഴിഞ്ഞ് രാഹുൽഗാന്ധി മടങ്ങി

> **Lead Summary:** **കൽപ്പറ്റ** : ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയ രാഹുൽഗാന്ധി എംപി വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങി. പുലർച്ചെ വയനാട്ടിൽ എത്തിയ അദ്ദേഹം ആദ്യം പോയത്. പടമലയിൽ വേലൂർ മഗ്നയുടെ ആക്രമണത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീട്ടിലേക്കാണ് ബന്ധുമിത്രാദികളോടൊപ്പം ഏറെ നേരം ചിലവഴിച്ച അദ്ദേഹം വീട്ടുകാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു മടങ്ങി.

## Article Content

**കൽപ്പറ്റ** : ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയ രാഹുൽഗാന്ധി എംപി വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങി. പുലർച്ചെ വയനാട്ടിൽ എത്തിയ അദ്ദേഹം ആദ്യം പോയത്. പടമലയിൽ വേലൂർ മഗ്നയുടെ ആക്രമണത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീട്ടിലേക്കാണ് ബന്ധുമിത്രാദികളോടൊപ്പം ഏറെ നേരം ചിലവഴിച്ച അദ്ദേഹം വീട്ടുകാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു മടങ്ങി.

പാക്കത്ത് കഴിഞ്ഞ ദിവസം മരിച്ച കുറുവാ ദ്വീപിലെ താൽക്കാലിക ജീവനക്കാരൻ വെള്ളച്ചാൽ പോളിന്റെ വീട്ടിലേക്കാണ് തുടർന്ന് രാഹുൽ ഗാന്ധി പോയത് .അവിടെയും വീട്ടുകാരോടൊപ്പവും ജനപ്രതിനിധികൾക്കൊപ്പം ഏറെ നേരം ചിലവിട്ടു ബന്ധുക്കളെ ആശ്വസിപ്പിച്ചു. കൂടി നിന്ന ജനങ്ങളോട് വന്യമൃഗ ശല്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. പിന്നീട് കടുവയുടെ ആക്രമണത്തിൽ വാകേരി കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലാണ് രാഹുൽ എത്തിയത് ഇപ്പോഴും ഈ പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും വീട്ടുകാരും എംപിയെ അറിയിച്ചു. ഗൃഹ സന്ദർശനങ്ങൾ കഴിഞ്ഞ് കൽപ്പറ്റയിലെത്തിയ രാഹുൽ ഗാന്ധി എംപി വന്യമൃഗ ആക്രമണങ്ങളെ കുറിച്ചുള്ള യോഗത്തിൽ സംബന്ധിച്ചു .എം എൽ എ മാർ മറ്റ് ജനപ്രതിനിധികൾ, ജില്ലാ കലക്ടർ ഡോക്ടർ രേണൂരാജ് ,വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കേന്ദ്ര കേരള സർക്കാരുകളുടെ സംയുക്ത ഇടപെടൽ വിഷയത്തിൽ ആവശ്യമാണെന്ന് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു .തമിഴ്നാട് കർണാടക സർക്കാരുകളും കേരളവുമായി ചേർന്ന് വന്യമൃഗ ശല്യം പ്രതിരോധത്തിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എംപി പറഞ്ഞു. നഷ്ടപരിഹാരം വൈകരുതെന്നും സർക്കാറുകൾ കർമ്മനിരതരായിരിക്കണം എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വനംവകുപ്പിന് അനുവദിച്ച രണ്ട് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്താണ് അദ്ദേഹം മടങ്ങിയത്. എംപി ഫണ്ടിൽ നിന്നാണ് വനം വകുപ്പിന് വേണ്ടി വാഹനങ്ങൾ വാങ്ങിയിട്ടുള്ളത് ഫ്ലാഗ് ഓഫ് ചടങ്ങിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185528/wayanad)