---
title: "ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; റോ‍ഡരികില്‍ ഒതുക്കുന്നതിനിടെ ഡ്രൈവര്‍ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185536/dead"
published_at: "2024-02-18T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2078650f0e_n584282598170826323949489deeaac3f35333122a1addfd131775ff11266fc2054fcde2c7f338cd20e1ed0.jpg"
keywords: []
---

# ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; റോ‍ഡരികില്‍ ഒതുക്കുന്നതിനിടെ ഡ്രൈവര്‍ മരിച്ചു

> **Lead Summary:** **കാസർക്കോട്: **ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച്‌ ഡ്രൈവർ മരിച്ചു. കാസർക്കോട്- ഇച്ചിലങ്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുല്‍ റഹിമാൻ ആണ് മരിച്ചത്.

## Article Content

**കാസർക്കോട്: **ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച്‌ ഡ്രൈവർ മരിച്ചു. കാസർക്കോട്- ഇച്ചിലങ്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുല്‍ റഹിമാൻ ആണ് മരിച്ചത്.

ഉച്ചയോടെ കുണ്ടംകരയടുക്കയില്‍ ബസ് എത്തിയപ്പോഴാണ് അബ്ദുല്‍ റഹിമാന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചു. എന്നാല്‍ അതിനിടെ മരിച്ചു. ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185536/dead)