---
title: "കുളത്തില്‍ വീണ്‌  നാല് വയസുകാരന് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185539/dead"
published_at: "2024-02-18T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d20ae991235_n584287410170826405466995614816666964b394505cb5388402f08aff56cf29c2ab16ac3e67daaee2c7c8.jpg"
keywords: []
---

# കുളത്തില്‍ വീണ്‌  നാല് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **വീടിനടുത്തുള്ള കുളത്തില്‍ വീണ് നാല് വയസുകാരൻ മരിച്ചു. കല്ലറ ഇരുളൂർ രതീഷ് ഭവനത്തില്‍ സതിരാജിന്റെ മകൻ ആദിത്യൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. വീടിനടുത്തുള്ള മീൻ കുളത്തില്‍ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പം ആദിത്യനും പോയിരുന്നു. അലക്കിയതിനു ശേഷം ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങി. പാതിവഴിയില്‍ എത്തിയപ്പോള്‍ കുഞ്ഞ് തിരികെ കുളത്തിനരികിലേക്ക് തന്നെ പോയി.

## Article Content

**തിരുവനന്തപുരം: **വീടിനടുത്തുള്ള കുളത്തില്‍ വീണ് നാല് വയസുകാരൻ മരിച്ചു. കല്ലറ ഇരുളൂർ രതീഷ് ഭവനത്തില്‍ സതിരാജിന്റെ മകൻ ആദിത്യൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. വീടിനടുത്തുള്ള മീൻ കുളത്തില്‍ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പം ആദിത്യനും പോയിരുന്നു. അലക്കിയതിനു ശേഷം ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങി. പാതിവഴിയില്‍ എത്തിയപ്പോള്‍ കുഞ്ഞ് തിരികെ കുളത്തിനരികിലേക്ക് തന്നെ പോയി.

കുളം വീടിനടുത്തായതിനാലും സ്ഥിരം പോകുന്ന ഇടമായതിനാലും കുട്ടി തിരിച്ചു പോയത് അമ്മ കാര്യമാക്കിയില്ല. വീട്ടിലെത്തി തുണി വിരിച്ചിട്ടു കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ഇവർ അന്വേഷിച്ച്‌ തിരിച്ചെത്തിയപ്പോള്‍ കുളത്തില്‍ വീണു കിടക്കുന്ന നിലയിലാണ് ആദിത്യനെ കണ്ടത്. നാട്ടുകാരെത്തി കുട്ടിയെ കല്ലറ ആശുപത്രിയില്‍ എത്തിച്ചു.

ജീവനുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി ഗോകുലം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185539/dead)