---
title: "പോളിന്‍റെ ഭാര്യയുടെ ചികിത്സ ഏറ്റെടുക്കാൻ ആവശ്യപ്പെടും; വീട് സന്ദര്‍ശിച്ച്‌ കെ.കെ. ഷൈലജ"
english_title: "Kk shailaja "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185558/kk-shailaja"
published_at: "2024-02-18T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d21d02bbabd_n58428050417082687204782316228e66fe570c6a1b83154d59cdc7a6745686fc0e20ba6de2a02f8d73e6f5.jpg"
keywords: []
---

# പോളിന്‍റെ ഭാര്യയുടെ ചികിത്സ ഏറ്റെടുക്കാൻ ആവശ്യപ്പെടും; വീട് സന്ദര്‍ശിച്ച്‌ കെ.കെ. ഷൈലജ

> **Lead Summary:** **മാനന്തവാടി: **കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ വീട് സന്ദർശിച്ച്‌ കെ.കെ. ഷൈലജ എംഎല്‍എ. വന്യജീവിയാക്രമണത്തില്‍ കേന്ദ്രത്തില്‍ നിന്ന് ആനുകൂല നിലപാടുണ്ടാകുന്നില്ല. പേപ്പട്ടിയെ കൊല്ലാൻ പോലും കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലന്ന് ഷൈലജ പറഞ്ഞു.

## Article Content

**മാനന്തവാടി: **കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ വീട് സന്ദർശിച്ച്‌ കെ.കെ. ഷൈലജ എംഎല്‍എ. വന്യജീവിയാക്രമണത്തില്‍ കേന്ദ്രത്തില്‍ നിന്ന് ആനുകൂല നിലപാടുണ്ടാകുന്നില്ല. പേപ്പട്ടിയെ കൊല്ലാൻ പോലും കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലന്ന് ഷൈലജ പറഞ്ഞു.

പോളിന്‍റെ ഭാര്യയ്ക്ക് സൗജന്യ ചികിത്സ നല്‍കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടും. മകളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രിയോടു സംസാരിക്കും എന്നും എംഎല്‍എ വ്യക്തമാക്കി.

കാലാവസ്ഥാ പ്രശ്നങ്ങള്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാൻ കാരണമാകുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും ഷൈലജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185558/kk-shailaja)