---
title: "സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185562/dead"
published_at: "2024-02-18T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d22050710cc_n5843039101708269576225017b99ee7f1fb50c217e4f2793d0e4ea074972484bc2ed41ff33da10df1329ac.jpg"
keywords: []
---

# സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍

> **Lead Summary:** **കൊച്ചി:** സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം ജില്ലയിലെ ആലുവയില്‍ ബിനാനിപുരത്തിനടുത്ത് കാരോത്തു കുന്നിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് തിരിച്ചറിയല്‍ രേഖ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒറ്റപ്പാലം സ്വദേശി റംസിയ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പറവൂർ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് യുവതി ആലുവയില്‍ കഴിഞ്ഞിരുന്നത്. 

## Article Content

**കൊച്ചി:** സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം ജില്ലയിലെ ആലുവയില്‍ ബിനാനിപുരത്തിനടുത്ത് കാരോത്തു കുന്നിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് തിരിച്ചറിയല്‍ രേഖ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒറ്റപ്പാലം സ്വദേശി റംസിയ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പറവൂർ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് യുവതി ആലുവയില്‍ കഴിഞ്ഞിരുന്നത്. 

എന്നാല്‍ ഇയാള്‍ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185562/dead)