---
title: "വാളത്തോട്‌ പാലം ഉദ്‌ഘാടനംചെയ്തു"
english_title: "Bridge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185571/bridge"
published_at: "2024-02-18T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d227d952bf1_PicsArt_02-18-09.20.09.jpg"
keywords: []
---

# വാളത്തോട്‌ പാലം ഉദ്‌ഘാടനംചെയ്തു

> **Lead Summary:** **ഇരിട്ടി: ** എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപചിലവിൽ നിർമ്മിച്ച അയ്യങ്കുന്ന്‌ - ആറളം പഞ്ചായത്തുകളെ കൂട്ടിയിണക്കുന്ന വാളത്തോട്‌ പാലം ജോൺ ബ്രിട്ടാസ്‌ എംപി ഉദ്‌ഘാടനം ചെയ്തു. അയ്യങ്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷനായി.

## Article Content

**ഇരിട്ടി: ** എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപചിലവിൽ നിർമ്മിച്ച അയ്യങ്കുന്ന്‌ - ആറളം പഞ്ചായത്തുകളെ കൂട്ടിയിണക്കുന്ന വാളത്തോട്‌ പാലം ജോൺ ബ്രിട്ടാസ്‌ എംപി ഉദ്‌ഘാടനം ചെയ്തു. അയ്യങ്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ മുഖ്യാതിഥിയായി. ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്, സിപിഐഎം ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ, വാർഡംഗം ഷൈനീ വർഗീസ്‌, മനോജ് എം കണ്ടത്തിൽ, എം. എ. ആന്റണി, സി.എം. ജോർജ്, സിബി വാഴക്കാല, കെ.ജെ. സജീവൻ, ബിജു വർഗീസ്, ദിലീപ് മോഹനൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185571/bridge)